CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 59 Minutes 53 Seconds Ago
Breaking Now

ബീഫ് വിത്ത് കാപ്സിക്കം ഉലർത്തിയത് ആനിയമ്മച്ചി സ്പെഷൽ

ബീഫ് - അര കിലോ

സവോള - 2 

മുളക് പൊടി - 1 ടേബിൾ സ്പൂണ്‍

(എരിവിന് )

സോയ സോസ് - 4-5 ടേബിൾ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന് -

 

ഇറച്ചി 6-7 വലിയ കഷണങ്ങളാക്കി നുറുക്കി കഴുകി വെള്ളമൊഴിക്കാതെ ഉപ്പ് ഇട്ട് വേവിച്ചെടുക്കുക .വെന്ത ഓരോ കഷണം എടുത്ത് ഒന്നര നീളത്തിലും ഒന്നര ഘനത്തിലും അരിഞ്ഞെടുക്കുക .സവോളയും കാപ്സിക്കവും നീളത്തിൽ അരിഞ്ഞെടുക്കുക .

ഒരു ചീനച്ചട്ടിയിൽ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് അരിഞ്ഞ് വച്ചിരിക്കുന്ന സവോള ഇട്ട് വഴറ്റി ഒരു വിധം വാടുമ്പോൾ തീ കുറച്ച് മുളക് പൊടി ഇട്ട് നല്ലവണ്ണം മൂപ്പിക്കണം .

കരിഞ്ഞു പോകരുത് ,നല്ലവണ്ണം മൂത്ത് കഴിയുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന ഇറച്ചിയും വെന്ത വെള്ളവും ഒഴിച്ച് (ഒന്നര ഗ്ലാസ് വെള്ളത്തിൽ കൂടുതലാകരുത് ) സോയ സോസും ഒഴിച്ച് ഇളക്കി തീ കുറച്ചിടുക.കുറച്ചു തിളച്ചു കഴിയുമ്പോൾ  കാപ്സിക്കം ഇട്ട് ഇളക്കി മൂടി ഇടുക ,സ്വല്പം കഴിഞ്ഞ് രുചിയും ഉപ്പും നോക്കി ഇറക്കി വെക്കാം.കാപ്സിക്കം വെന്തു പോകരുത്