മീൻ - 1/2 കിലോ
കുടംപുളി - 3-4 വലിയ കഷ്ണം
ഉള്ളി - 8 എണ്ണം
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് - 3-4
വേപ്പില - 2 തണ്ട്
മുളക്പ്പൊടി - 11/2 - 2 ടേബിൾ സ്പൂണ്‍ (എരിവ് പാകത്തിന്)
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന് (വെളിച്ചെണ്ണ നല്ലതാണ്)
നേരത്തെ കുടംപുളി നീളത്തിൽ കീറി ഒരു കപ്പ് വെള്ളത്തിൽ ഇടുക. മീൻ 11/2 " വലുപ്പമുള്ള കഷ്ണങ്ങളാക്കി മുറിക്കുക. വൃത്തിയായി കഴുകി ഉളുമ്പ് കളഞ്ഞെടുക്കുക. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചെടുക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് നേരത്തെ ചതച്ചു വച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില ഇട്ടു കൈ കൊണ്ട് തിരുമ്മി കുറച്ചു കഴിയുമ്പോൾ മുളക്പ്പൊടിയും മഞ്ഞൾപ്പൊടിയും ഇട്ടു ഒന്നിച്ചു തിരുമ്മണം. അതിനു ശേഷം പുളിവെള്ളവും ഉപ്പും ഇട്ട് ബാക്കി വെള്ളവും ഒഴിച്ച് ചാറ് ആവശ്യത്തിനാക്കി അടുപ്പിൽ വയ്ക്കണം. കുറുകിയ ചാറ് ആയിരിക്കണം. തിളച്ച് എണ്ണ തെളിയുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ട് ഉപ്പ്, പുളി പാകമാണോയെന്ന് നോക്കി മൂടി വയ്ക്കുക. നല്ലവണ്ണം തിളച്ചു കഴിയുമ്പോൾ തീ കുറച്ച് കുറച്ച് നേരം വയ്ക്കുക. പുളി കൂടി പോയാൽ 2-3 കഷ്ണങ്ങൾ പെറുക്കി മാറ്റണം.