CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 13 Seconds Ago
Breaking Now

തനിക്ക് വലിയ സൗന്ദര്യമുള്ളതായി തോന്നുന്നില്ല ; മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്‌സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഹിമ നമ്പ്യാര്‍. ആര്‍ഡിഎക്‌സില്‍ മഹിമ നമ്പ്യാരുടെ നിറം ടോണ്‍ ഡൗണ്‍ ചെയ്തിട്ടാണ് അവതരിപ്പിച്ചത്. എന്നാല്‍ തനിക്ക് വലിയ സൗന്ദര്യം ഒന്നുമുള്ളതായി തോന്നുന്നില്ലെന്നും ഒരു കഥാപാത്രത്തിന് വേണ്ടി ടോണ്‍ ഡൗണ്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യണമെന്നും മഹിമ പറഞ്ഞു.

എനിക്ക് വലിയ സൗന്ദര്യം ഉണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പക്ഷെ ഞാന്‍ പ്ലസന്റ് ആയി നില്‍ക്കുന്നതുകൊണ്ടോ ഒരുപാട് ചിരിക്കുന്നതുകൊണ്ടോ ആയിരിക്കാം ഞാന്‍ സുന്ദരിയാണെന്ന് ആള്‍ക്കാര്‍ക്ക് തോന്നുന്നത്.

ചിരിക്കാതെ ദേഷ്യം പിടിച്ചിരുന്നാല്‍ ഞാന്‍ ഒട്ടും സുന്ദരിയല്ല. കളര്‍ ടോണ്‍ കുറച്ച് അഭിനയിക്കുന്ന സമയത്ത് അതില്‍ ഒരു നെഗറ്റീവ് ഉണ്ടെന്നൊന്നും തോന്നുന്നില്ല മഹിമ പറഞ്ഞു.

മഹിമയുടെ സൗന്ദര്യം ഒരു ശാപമാകുന്നുണ്ടോ എന്ന ചോദ്യത്തോടായിരുന്നു മഹിമയുടെ പ്രതികരണം. ജയി ഗണേഷാണ് മഹിമ നായികയായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.

 




കൂടുതല്‍വാര്‍ത്തകള്‍.