CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 6 Seconds Ago
Breaking Now

മുന്നോട്ടുള്ള വഴികള്‍ അടഞ്ഞു; സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്ത് നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങി ഹംസ യൂസഫ്; അവിശ്വാസ പ്രമേയത്തില്‍ നാണംകെട്ട് ഇറങ്ങിപ്പോകുന്നതിന് മുന്‍പ് സ്വയം ഒഴിയാന്‍ എസ്എന്‍പി നേതാവ്

2023 മാര്‍ച്ചിലാണ് സ്റ്റര്‍ജനില്‍ നിന്നും ഹംസ യൂസഫ് അധികാരം ഏറ്റെടുത്തത്

ഈയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയം മറികടക്കാന്‍ വഴികളില്ലെന്ന് ഉറപ്പായതോടെ സ്‌കോട്ട്‌ലണ്ടിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്ത് നിന്നും രാജിവെച്ച് ഒഴിയാന്‍ ഒരുങ്ങി ഹംസ യൂസഫ്. വോട്ടെടുപ്പ് നടന്നാല്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന എസ്എന്‍പി അംഗങ്ങള്‍ നേതാവിനെ അറിയിച്ചതായാണ് വിവരം. ഈ ഘട്ടത്തില്‍ തിങ്കളാഴ്ച രാജിവെയ്ക്കാന്‍ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഗ്രീന്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശേഷം പിന്തുണ തേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് ഹംസ യൂസഫിന് വിനയായത്. എന്നുമാത്രമല്ല പഴയ കൂട്ടുകക്ഷി സര്‍ക്കാരിലെ അംഗങ്ങള്‍ ഈയാഴ്ചയിലെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് കണക്കുകളുടെ കളിയില്‍ യൂസഫിന്റെ പതനം ഉറപ്പായത്. Alba defector Ash Regan holds the key vote needed to save Mr Yousaf's job

രാജ്യത്തിനും, പാര്‍ട്ടിക്കും വേണ്ടതെന്താണെന്ന് ഹംസയ്ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഇനി നയിക്കാന്‍ മറ്റൊരാളാണ് വേണ്ടതെന്ന് അദ്ദേഹത്തിനറിയാം, ഒരു അടുത്ത സുഹൃത്ത് ടൈംസിനോട് പറഞ്ഞു. ഹംസ യൂസഫ് രാജിവെയ്ക്കുന്ന അവസ്ഥ നേരിട്ടാല്‍ ഇടക്കാല ഫസ്റ്റ് മിനിസ്റ്ററായി മുന്‍ എസ്എന്‍പി നേതാവായ നിക്കോള സ്റ്റര്‍ജന്റെ അടുത്ത അനുയായി ജോണ്‍ സ്വിനിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

2023 മാര്‍ച്ചിലാണ് സ്റ്റര്‍ജനില്‍ നിന്നും ഹംസ യൂസഫ് അധികാരം ഏറ്റെടുത്തത്. ആകെ 128 എംഎസ്പിമാരുള്ളതില്‍ എസ്എന്‍പിക്ക് 63 വോട്ടും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 65 വോട്ടുകളുമാണുള്ളത്. പ്രതിപക്ഷ അംഗങ്ങളെ ബോധ്യപ്പെടുത്തി ഗവണ്‍മെന്റിനെ രക്ഷിക്കാനുള്ള യൂസഫിന്റെ ശ്രമങ്ങള്‍ കാണാതെ വന്നതോടെയാണ് ഇദ്ദേഹത്തിന് പോംവഴികള്‍ ഇല്ലാതാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.