CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 42 Seconds Ago
Breaking Now

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിക്കും; രോഗികള്‍ക്ക് 'കറുത്ത ദിനമെന്ന്' ഫാര്‍മസിസ്റ്റുകള്‍; 9.90 പൗണ്ടിലേക്ക് നിരക്ക് ഉയര്‍ത്തുന്നത് പാവപ്പെട്ടവര്‍ക്ക് നേരെയുള്ള നികുകുതി വര്‍ദ്ധനവെന്ന് വിമര്‍ശനം

12 മാസത്തെ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ നിരക്ക് 111.60 പൗണ്ടില്‍ നിന്നും 114.50 പൗണ്ടിലേക്കും വര്‍ദ്ധിക്കും

മേയ് 1 രോഗികള്‍ക്ക് കറുത്ത ദിനമാണെന്ന് ഫാര്‍മസിസ്റ്റുകളുടെ മുന്നറിയിപ്പ്. എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ ഇന്നുമുതല്‍ 9.65 പൗണ്ടില്‍ നിന്നും 9.90 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഈ വര്‍ദ്ധന പാവപ്പെട്ടവര്‍ക്ക് നേരെ നികുതി വര്‍ദ്ധിപ്പിക്കുന്നതിന് തുല്യമാണെന്ന് ഫാര്‍മസിസ്റ്റുകള്‍ ആരോപിക്കുന്നു. 

വിലയുടെ പേരില്‍ ആളുകള്‍ മരുന്ന് എടുക്കുന്നത് ഒഴിവാക്കുമെന്നാണ് ഇവര്‍ പങ്കുവെയ്ക്കുന്ന ആശങ്ക. അതേസമയം പുതിയ എന്‍എച്ച്എസ് ഫാര്‍മസി ഫസ്റ്റ് സ്‌കീം പ്രകാരം പത്തില്‍ ഒന്‍പത് രോഗികള്‍ക്കും വിജയകരമായി ചികിത്സ നല്‍കുന്നതിലൂടെ ജിപിമാര്‍ക്ക് മേലുള്ള സമ്മര്‍ദം കുറയുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. Most Times readers back prescription charges in Scotland to fund NHS

സ്‌കീം ആരംഭിച്ച് രണ്ട് മാസത്തിനകം തങ്ങളുടെ അംഗങ്ങള്‍ 90,000-ലേറെ കണ്‍സള്‍ട്ടേഷനുകള്‍ നടത്തിയതായി കമ്പനി കെമിസ്റ്റ്‌സ് അസോസിയേശന്‍ പറയുന്നു. ബൂട്‌സ്, സൂപ്പര്‍ഡ്രഗ് ഉള്‍പ്പെടെ വലിയ ഹൈസ്ട്രീറ്റ് കെമിസ്റ്റുകളും ഇവരുടെ അംഗമാണ്. ഇതില്‍ 88 ശതമാനം പേരും എന്‍എച്ച്എസ് ഫണ്ടിംഗുള്ള കെയര്‍ നേടാന്‍ യോഗ്യതയുള്ളവരായിരുന്നു. ഇതുവഴി ഫാമിലി ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ഗുരുതര അവസ്ഥകള്‍ ബാധിച്ചവര്‍ക്ക് സമയം നല്‍കാനും കഴിഞ്ഞു. 

12 മാസത്തെ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ നിരക്ക് 111.60 പൗണ്ടില്‍ നിന്നും 114.50 പൗണ്ടിലേക്കും വര്‍ദ്ധിക്കും. അതേസമയം സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ ഇല്ലാതെ തുടരും. 




കൂടുതല്‍വാര്‍ത്തകള്‍.