Breaking Now

അഞ്ചു നദികളുടെ നാട്ടില്‍ അഞ്ചു സഹോദരന്‍മാര്‍ക്ക് ഒരു ഭാര്യ

ഭിനവ പാഞ്ചാലി എന്ന വിളിപ്പേര് ആസ്വദിക്കുകയാണ് രാജോ വര്‍മ്മ- അഞ്ചു പഞ്ചാബി സഹോദരന്‍മാരുടെ സ്‌നേഹനിധിയായ ഒരേയൊരു ഭാര്യ. ഒന്നര വയസ്സുകാരന്‍ മകന്റെ അച്ഛനാരാണെന്ന ചോദ്യത്തിനു മുന്നില്‍ മാത്രമെ അവള്‍ക്ക് ഉത്തരമില്ലാതെയുള്ളു, ബാക്കിയെല്ലാത്തിനും സന്തോഷത്തിന്റെ ഉത്തരങ്ങള്‍.

‘ആദ്യം ഇത് അംഗീകരിക്കാന്‍ എനിക്ക് ഇത്തിരി ബുദ്ധിമുട്ടായിരുന്നു. പിന്നീട് നേരെയായി. ഇപ്പോള്‍ എല്ലാവരെയും ഒരു പോലെ സ്‌നേഹിച്ച് ഒറ്റക്കെട്ടായി കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ട്.’, രാജോ പറയുന്നു.

സാന്ത് രാം വര്‍മ, ബൈജു വര്‍മ, ഗോപാല്‍ വര്‍മ, ഗുഡ്ഡു വര്‍മ, ദിനേഷ് വര്‍മ എന്നിവരാണ് രാജോയുടെ ഭര്‍ത്താക്കന്‍മാര്‍. ഒരു കുഞ്ഞുമടങ്ങുന്ന ഏഴംഗ കുടുംബം ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്.

ഞങ്ങള്‍ എല്ലാവരും രാജോയുമായി ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്, പക്ഷെ അസൂയയൊന്നുമില്ല, ഞങ്ങള്‍ വലിയ സന്തുഷ്ട കുടുംബമാണ്.’ ആദ്യ ഭര്‍ത്താവ് ഗുഡ്ഡു നയം വ്യക്തമാക്കി.

ഇതുപത്തിയൊന്നുകാരിയായ രാജോയുമായി നാലുവര്‍ഷം മുന്‍പായിരുന്നുഗുഡ്ഡുവിന്റെ ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം. പരമ്പരാഗതമായ ആചാരത്തിന് വിധേയയായി പിന്നീട് സഹോദരന്‍മാരെയെല്ലാം രാജോ ഭര്‍ത്താക്കന്‍മാരാക്കുകയായിരുന്നു.

മുപ്പത്തിരണ്ടുകാരനായ ബൈജുവാണ് ഭര്‍ത്താക്കന്‍മാരിലെ മൂത്തയാള്‍, ഇളയവന്‍ പത്തൊന്‍പതുകാരനായ ദിനേഷ്.

എന്റെ അമ്മ മൂന്നു സഹോദരന്‍മാരുടെ ഭാര്യയായിരുന്നു. ആദ്യ വിവാഹം കഴിച്ചപ്പോഴേ എനിക്കറിയാമായിരുന്നു ഞാനും അത് സ്വീകരിക്കണമെന്ന്. ഊഴം വച്ചാണ് ഞാന്‍ ഭര്‍ത്താക്കന്‍മാരുമായി ഉറങ്ങാറുള്ളത്. ഞങ്ങള്‍ക്ക് കിടക്കകളില്ല. നിലത്ത് വിരിച്ചിരിക്കുന്ന കുറെ കമ്പിളിപ്പുതപ്പുകളാണ് ഉള്ളത്.’

ഇവരുടെ ഒറ്റക്കെട്ടായുള്ള ജീവിതമഹാഭാരതം അതീവ സന്തോഷത്തോടെ, ആവേശത്തോടെ മുന്നോട്ടൊഴുകുമ്പോള്‍ അങ്ങിങ്ങുന്ന് ചില കുശുമ്പ് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്- കൂട്ടത്തില്‍ ഏതു ഭീമസേനനോടാവും രാജോ കല്യാണസൗഗന്ധികം ആവശ്യപ്പെടുക, ഒരു അര്‍ജ്ജുനനോട് ഇത്തിരി സ്‌നേഹക്കൂടുതലില്ലേ?

പക്ഷെ രാജോയ്ക്ക് അതൊന്നും പ്രശ്‌നമല്ല- ‘മറ്റു ഭാര്യമാരില്‍ നിന്ന് എന്നെ വ്യത്യസ്തയാക്കുന്നത് എനിക്ക് കിട്ടുന്ന അധിക സ്‌നേഹവും പരിഗണയുമാണ്. ഞാന്‍ സന്തോഷവതിയാണ്




കൂടുതല്‍വാര്‍ത്തകള്‍.