CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 14 Seconds Ago
Breaking Now

മൈതാനത്ത് സ്‌കൂള്‍ അധ്യാപികയെ കുത്തിവീഴ്ത്തി വിദ്യാര്‍ത്ഥിനി; ഇയര്‍ 9 സ്‌കൂള്‍ വിദ്യാര്‍ത്ഥി നടത്തിയ കത്തി അക്രമണത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കും, ടീച്ചര്‍ക്കും കുത്തേറ്റു; വധശ്രമത്തില്‍ വിദ്യാര്‍ത്ഥിനിയെ പോലീസ് ചോദ്യം ചെയ്യുന്നു

കഴുത്തില്‍ കുത്തേറ്റ അധ്യാപികയെ പാരാമെഡിക്കുകള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്

സ്‌കൂള്‍ മൈതാനത്ത് വെച്ച് വിദ്യാര്‍ത്ഥിനി നടത്തിയ കത്തി അക്രമണത്തില്‍ കഴുത്തിന് കുത്തേറ്റ് വീണ അധ്യാപിക ഭാഗ്യത്തിന് ജീവന്‍ നിലനിര്‍ത്തുന്നു. ഗ്രൗണ്ടില്‍ വെച്ച് സ്‌കൂളിലെ ഇയര്‍ 9 വിദ്യാര്‍ത്ഥിനിയാണ് കത്തിയുമായി അക്രമം അഴിച്ചുവിട്ടത്. 

ലിസ് ഹോപ്കിന്‍ എന്നു പേരുള്ള അധ്യാപികയെയാണ് കത്തിയുമായി വിദ്യാര്‍ത്ഥിനി അക്രമിച്ചതെന്നാണ് വിവരം. അക്രമം തടയാനെത്തിയ സഹവിദ്യാര്‍ത്ഥിക്കും, ടീച്ചര്‍ക്കുമാണ് പരുക്കേറ്റത്. മറ്റൊരു സഹജീവനക്കാരന്‍ ധൈര്യപൂര്‍വ്വം തടയാനായി മുന്നോട്ട് വന്നതോടെയാണ് ബലപ്രയോഗത്തില്‍ കൈയിലുണ്ടായിരുന്ന കത്തി താഴെവീണത്.An aerial view of the scene following the Ysgol Dyffryn Aman (Aman valley School) stabbing

വെയില്‍സ് കര്‍മാര്‍തെന്‍ഷയറിലുള്ള അമാന്‍ഫോര്‍ഡിലെ അമാന്‍ വാലി സ്‌കൂളിലാണ് ഗുരുതരമായ സംഭവം അരങ്ങേറിയത്. സെക്കന്‍ഡറി സ്‌കൂൡ ബ്രേക്ക് സമയത്താണ് പെണ്‍കുട്ടി കത്തിയുമായി അധ്യാപികയെ കുത്തിവീഴ്ത്തിയത്. അക്രമം കണ്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ ഭയചകിതരായി ഓടി. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ സമയം ക്ലാസ്മുറികളില്‍ ലോക്ക്ഡൗണിലായി. Drama and Welsh teacher Fiona Elias was revealed to be among the three being treated for non-life threatening injuries

സംഭവസ്ഥലത്ത് നിന്നും ഇയര്‍ 9 വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായിരിക്കുന്നത്. ഈ കൗമാരക്കാരിയെ രാത്രിയിലും ചോദ്യം ചെയ്ത് വരികയാണ്. വധശ്രമം എന്ന നിലയിലാണ് കേസ് പോലീസ് ഇപ്പോള്‍ പരിഗണിക്കുന്നത്. സ്‌കൂളിലെ റഗ്ബി അധ്യാപകന്‍ ഡാരെല്‍ കാംപെല്ലാണ് അക്രമത്തിന് അവസാനം കുറിച്ചത്. 

കഴുത്തില്‍ കുത്തേറ്റ അധ്യാപികയെ പാരാമെഡിക്കുകള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റ മറ്റൊരു അധ്യാപിക ഫിയോണ ഏലിയാസിനെയും, വിദ്യാര്‍ത്ഥിയെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 




കൂടുതല്‍വാര്‍ത്തകള്‍.