CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 7 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച പാമേഴ്‌സ് ഗ്രീനില്‍

സെഹിയോന്‍ യുകെ ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂളില്‍ പ്രധാന ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും സ്‌കൂള്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ദിവ്യകാരുണ്യ ആരാധനയും രോഗ ശാന്തി ശുശ്രൂഷയോടെ അവസാനിക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ ആഞ്ജലസ് പോള്‍ വിശുദ്ധ കുര്‍ബാനയും ഫുള്‍ ടൈം സവിശേഷകനായ റവ സെബാസ്റ്റ്യന്‍ സെയില്‍സ് വചന പ്രഘോഷണവും സോജി ബിജെ കുട്ടികളുടെ ശുശ്രൂഷയും ബ. ടിങ്കു ഗാന ശുശ്രൂഷയും നയിക്കും. കണ്‍വെന്‍ഷനില്‍ കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരമുണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്

സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍

6, ഓക്തോപ്പ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍, N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

തോമസ് ; 07903867625




കൂടുതല്‍വാര്‍ത്തകള്‍.