CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 4 Seconds Ago
Breaking Now

ഐകിയ ഇന്ത്യയില്‍; ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ നാളെ തുറക്കും

ദില്ലി: സ്വീഡിഷ് റീട്ടെയില്‍ വമ്പനായ ഐകിയ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോര്‍ തുറക്കുന്നു. ഹൈദരാബാദില്‍ നാളെയാണ് സ്‌റ്റോറ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ റീട്ടെയിലറായ ഐകിയ ഇന്ത്യയില്‍ തുടങ്ങുന്ന 25 സ്റ്റോറുകളില്‍ ആദ്യത്തേതാണ് ഇത്. 

ആയിരം കോടിയാണ് ഹൈജരാബാദിലെ ഔട്ട്‌ലെറ്റിനായി ഐകിയ ഇറക്കുന്നത്. ഹൈദരാബാദ് ഐകിയ സ്‌റ്റോറില്‍ 950 ജീവനക്കാര്‍ക്ക് നേരിട്ടും, 1500 പേര്‍ക്ക് പരോക്ഷ സര്‍വ്വീസുകളിലും ജോലി ലഭിക്കും. 

13 ഏക്കറില്‍ നാല് ലക്ഷം സ്‌ക്വ ഫീറ്റിലാണ് സ്റ്റോര്‍ പ്രവര്‍ത്തിക്കുക. 7500 ഉത്പന്നങ്ങള്‍ ഇവിടെ ഡിസ്‌പ്ലേ ചെയ്യും. ആയിരം ഉത്പന്നങ്ങള്‍ 200 രൂപയില്‍ താഴെയായിരിക്കും ലഭ്യമാക്കുന്നതെന്ന് ഐകിയ വ്യക്തമാക്കി. 

20 ശതമാനം ഉത്പന്നങ്ങള്‍ പ്രാദേശികമായി സ്വരൂപിക്കുന്നതാകും. രണ്ട് വീടുകള്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ചാണ് ഇവര്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഒരു വര്‍ഷത്തില്‍ ലക്ഷം സന്ദര്‍ശകരെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന റെസ്റ്റൊറന്റും ഈ സ്റ്റോറിന്റെ സവിശേഷതയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.