CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 45 Seconds Ago
Breaking Now

ദുഃഖ വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡനില്‍ വിരാട് കോലിയുടെ വെടിക്കെട്ട്; 3 വര്‍ഷത്തിനിടെ ആദ്യ ഐപിഎല്‍ സെഞ്ചുറി

ആറ് സെഞ്ചുറികളുള്ള ക്രിസ് ഗെയിലിന് പിന്നില്‍ സെഞ്ചുറിയില്‍ രണ്ടാമനാണ് കോലി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ അഞ്ചാം സെഞ്ചുറി കുറിച്ച് വിരാട് കോലി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഈ സീസണിലെ 9ാം മത്സരത്തിലാണ് കോലിയുടെ വെടിക്കെട്ട്. ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയായിരുന്നു മത്സരം. ഇപ്പോള്‍ ആറ് സെഞ്ചുറികളുള്ള ക്രിസ് ഗെയിലിന് പിന്നില്‍ സെഞ്ചുറിയില്‍ രണ്ടാമനാണ് കോലി. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഷെയിന്‍ വാട്‌സണ്‍ എന്നിവര്‍ക്ക് നാല് സെഞ്ചുറികളുണ്ട്. 58 പന്തില്‍ 100 റണ്‍സ് തികച്ച് അവസാന പന്തിലായിരുന്നു കോലിയുടെ മടക്കം. ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍ സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചു. 

2016 ഐപിഎല്‍ സീസണിലാണ് ആര്‍സിബിക്ക് വേണ്ടി വിരാട് കോലി സെഞ്ചുറികള്‍ കുറിച്ച് തുടങ്ങിയത്. നാല് സെഞ്ചുറികള്‍ അടിച്ചുകൂട്ടിയ ക്യാപ്റ്റന്റെ മികവില്‍ അന്ന് ബാംഗ്ലൂര്‍ ഫൈനല്‍ വരെയെത്തി. എന്നാല്‍ 2017, 2018 സീസണുകളില്‍ ഒരു സെഞ്ചുറി തികയ്ക്കാന്‍ പോലും താരത്തിന് സാധിച്ചില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും വിരാട് തന്നെ. 

2016ല്‍ റെക്കോര്‍ഡ് വെടിക്കെട്ടായിരുന്നു താരം കാണികള്‍ക്കായി കാത്തുവെച്ചത്. 973 റണ്‍സും, നാല് സെഞ്ചുറികളുമായിരുന്നു 16 മത്സരങ്ങളില്‍ നിന്നായി വാരിക്കൂട്ടിയത്. എന്നാല്‍ വിരാടിന്റെ മികവില്ലാതെ ബാംഗ്ലൂര്‍ ജയിക്കില്ലെന്ന അവസ്ഥയിലാണ്. പോയിന്റ് പട്ടികയിലും പിന്നിലാണ് ആര്‍സിബി. 

 




കൂടുതല്‍വാര്‍ത്തകള്‍.