CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 58 Seconds Ago
Breaking Now

നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കിലും നിങ്ങള്‍ക്കായി ജോലി ചെയ്യും; മുസ്ലീം വോട്ടര്‍മാരോട് വരുണ്‍ ഗാന്ധി; മകന്റെ വാക്കുകള്‍ അമ്മയ്ക്കുള്ള ട്രോള്‍

വരുണിന്റെ അമ്മ മനേക ഗാന്ധി ഇതിന് നേര്‍വിപരീതമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് മകന്റെ വാക്കുകള്‍

സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന്റെ പേരില്‍ വോട്ട് ചെയ്യണമെന്നും അല്ലാത്തവരോട് ദൈവം ചോദിക്കുമെന്നും വരെ അടുത്തിടെ കേരളത്തിലെ ഒരു മന്ത്രി പ്രഖ്യാപിച്ചത് മറന്നുകാണില്ല ആരും. ഇങ്ങനെയുള്ളപ്പോഴാണ് തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും സാരമില്ലെന്ന് ഒരു എംപി വോട്ടര്‍മാരോട് പ്രസ്താവിച്ചത്. ഫിലിബിതിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിയാണ് മുസ്ലീം വോട്ടര്‍മാരോട് ഈ വിചിത്രമായ പ്രസ്താവന നടത്തിയത്. തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവര്‍ക്ക് വേണ്ടി ജോലി ചെയ്യുമെന്നാണ് വരുണ്‍ ഗാന്ധി വ്യക്തമാക്കിയത്. 

'മുസ്ലീം സഹോദരങ്ങളോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താല്‍ ഏറെ സന്തോഷം. ഇനി വോട്ട് ചെയ്തില്ലെങ്കിലും നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. അതൊന്നും ഒരു പ്രശ്‌നമേയല്ല', വരുണ്‍ ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വരുണിന്റെ അമ്മ മനേക ഗാന്ധി ഇതിന് നേര്‍വിപരീതമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് മകന്റെ വാക്കുകള്‍. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാത്ത പക്ഷം സഹായങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നായിരുന്നു മനേക വോട്ടര്‍മാരോട് പറഞ്ഞത്. മുസ്ലീം വോട്ട് ലഭിച്ചില്ലെങ്കിലും താന്‍ വിജയിക്കുമെന്നും മനേക പറഞ്ഞു. വോട്ട് ചെയ്യാത്തവര്‍ സഹായം ചോദിച്ച് എത്തിയാല്‍ അത് ചെയ്ത് നല്‍കണമോയെന്ന് ഒന്ന് ചിന്തിക്കും, മനേക ഓര്‍മ്മിപ്പിച്ചു. 

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനേകാ ഗാന്ധിയെ രണ്ട് ദിവസത്തേക്ക് പ്രചരണങ്ങളില്‍ നിന്നും വിലക്കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.