CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes Ago
Breaking Now

ലോകകപ്പിനുള്ള ക്യാംപില്‍ പങ്കെടുക്കാതെ ഐപിഎല്‍ കളി തുടര്‍ന്ന് ഈ ദേശീയ താരം; രാജ്യമാണോ, ക്ലബാണോ വലുത്?

ബംഗ്ലാദേശിന്റെ ലോകകപ്പ് തയ്യാറെടുപ്പ് ക്യാംപില്‍ നിന്നും പിന്‍മാറിക്കൊണ്ടാണ് ഹസന്‍ ഐപിഎല്‍ 2019 കളിക്കുന്നത്.

ദേശീയ ടീമില്‍ കളിക്കണോ, പണം വാരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച് തെളിയണോ? ഈ ചോദ്യം ചോദിച്ചപ്പോള്‍ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ തീരുമാനമെടുത്തു, തന്റെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ തുടരാം. ബംഗ്ലാദേശിന്റെ ലോകകപ്പ് തയ്യാറെടുപ്പ് ക്യാംപില്‍ നിന്നും പിന്‍മാറിക്കൊണ്ടാണ് ഹസന്‍ ഐപിഎല്‍ 2019 കളിക്കുന്നത്. 

ഏപ്രില്‍ 23ന് അയര്‍ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിവര്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ദേശീയ ടീം പങ്കെടുക്കുന്നുണ്ട്. ഈ ടീമിനൊപ്പം ചേരേണ്ടിയിരുന്ന ഷാക്കിബ് തല്‍ക്കാലം തീരുമാനം മാറ്റുകയായിരുന്നു. മെയ് 30ന് ഇംഗ്ലണ്ടിലും, വെയില്‍സിലുമായി അരങ്ങേറുന്ന 2019 ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഈ പരമ്പര. 

ഏപ്രില്‍ 23ന് ടീമിനൊപ്പം ചേരേണ്ടിയിരുന്ന ഷാക്കിബ് തീരുമാനം മാറ്റിയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി. സണ്‍റൈസേഴ്‌സില്‍ തനിക്ക് അവസരമുണ്ടെന്നാണ് താരം അറിയിച്ചത്. ലോകകപ്പ് മുന്നില്‍ കണ്ട് ഇതിനുള്ള അനുമതിയും നല്‍കിയെന്ന് ബോര്‍ഡ് അറിയിച്ചു. 

ഈ സീസണില്‍ സണ്‍റൈസേഴ്‌സില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഷാക്കിബിന് കളിക്കാന്‍ സാധിച്ചത്. അതേസമയം ടീമില്‍ നിന്നും ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മടങ്ങുമ്പോള്‍ ഷാക്കിബിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 

 




കൂടുതല്‍വാര്‍ത്തകള്‍.