CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 47 Seconds Ago
Breaking Now

വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ല ; ഡല്‍ഹി ഹൈക്കോടതി

രണ്ടുപേര്‍ തമ്മില്‍ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പിന്നീട് കാമുകന്‍ ഉപേക്ഷിച്ചെന്നും കാണിച്ച് 2016ല്‍ ഒരു യുവതി പരാതി നല്‍കിയിരുന്നു. അമ്മയെ കാണാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും അവിടെവച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. കൂടാതെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒരു ഹോട്ടലില്‍വച്ചും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് പരാതിക്കാരി ആരോപിച്ചിരുന്നുഅതേസമയം,? വിചാരണ കോടതി യുവാവിനെ വെറുതെ വിട്ടിരുന്നു. ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.