അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിപ്രകാരം മുസ്ലിംങ്ങള്‍ക്ക് പള്ളിപണിയാനായി അനുവദിക്കുമെന്ന് പറഞ്ഞ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്.
അഖിലേന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായത്തിന് കൂടി ഊന്നല്‍ ഈ വിഷയത്തില്‍ നല്‍കുമെന്നും സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറുഖി പറഞ്ഞു.
സുപ്രീം കോടതി വിധി പ്രകാരം പള്ളി പണിയുന്നതിനായി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി ബോര്‍ഡിന് നിഷേധിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇത് കോടതീയല്യമാവുമോ എന്ന് ഇക്കാര്യത്തില്‍ ബോര്‍ഡ് നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.