CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 39 Minutes 50 Seconds Ago
Breaking Now

പുതിയ ഇലക്ട്രിക്ക് പദ്ധതികളുമായി മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികളുടെ വിപുലമായ ശ്രേണി വികസിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2023ന്റെ തുടക്കത്തില്‍ കമ്പനി XUV300 ന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് മാസം മുമ്പ്, ' ബോണ്‍ ഇലക്ട്രിക് വിഷന്‍ ' കമ്പനി ടീസ് ചെയ്!തിരുന്നു. പ്രധാനമായും മൂന്ന് ഓള്‍ഇലക്ട്രിക് കണ്‍സെപ്റ്റ് എസ്‌യുവികള്‍ 2022 ജൂലൈയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  

ടീസുചെയ്ത മൂന്ന് ആശയങ്ങളും ഒരു പുതിയ, ബെസ്‌പോക്ക് ബോണ്‍ ഇലക്ട്രിക് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് അതിന്റെ ഇലക്ട്രിക് സ്ട്രാറ്റജിയുടെ മുഖ്യ ഘടകമാണെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. എന്നിരുന്നാലും, മഹീന്ദ്ര സ്‌കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചറുകളിലോ മോണോകോക്ക് അധിഷ്ഠിത ഇവികളിലോ മാത്രം നിക്ഷേപം നടത്തുന്നില്ല എന്നതും വ്യക്തമാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.