CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 12 Seconds Ago
Breaking Now

അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളില്‍ നടത്തുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെ ചിങ്ങ്‌ഫോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍.

ഈസ്റ്ററിനോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ കുരിശിന്റെവഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കും. വിശുദ്ധ കുര്‍ബാന കുമ്പസാരം, ദൈവ സ്തുതി ആരാധന, സ്പിരിച്ച്വല്‍ ഷെയറിങ്, ദിവ്യ കാരുണ്യ ആരാധന രോഗ സൗഖ്യ പ്രര്‍ത്ഥനയോടെ സമാപിക്കും.

ക്രൈസ്തവ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോഷത്തിലേക്ക് ഈസ്റ്ററിന് വേണ്ടി ഒരുങ്ങുവാന്‍ കുടുംബാംഗങ്ങളുമായി പങ്കെടുക്കുവാന്‍ സ്‌നേഹപൂര്‍വ്വം എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

ക്രിസ്റ്റ് ദി കിങ് കാതലിക് പാരിഷ്

455 ചിങഫോര്‍ഡ് റോഡ്, ലണ്ടന്‍ E4 88P

സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.

അടുത്ത പട്ടണങ്ങളില്‍ നിന്നുള്ള ബസുകളുടെ നമ്പര്‍ 34,97,215

സ്റ്റേഷന്‍ ; വാല്‍ത്താംസ്റ്റണ്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ; 07886460571, 07903867625




കൂടുതല്‍വാര്‍ത്തകള്‍.