CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 48 Seconds Ago
Breaking Now

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ദ്ധന അടുത്ത മാസം; വിലല വര്‍ദ്ധിക്കുന്നതിന് മുന്‍പ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ മുന്നറിയിപ്പ്; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫീസ് വര്‍ദ്ധിപ്പിക്കുമ്പോള്‍ പോക്കറ്റ് കീറും

വര്‍ദ്ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും

പുതിയ പാസ്‌പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കാന്‍ ഇപ്പോഴാണ് മികച്ച സമയമെന്ന് മുന്നറിയിപ്പ്! മറിച്ചായാല്‍ പോക്കറ്റ് കീറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് അടുത്ത മാസം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ഫീസ് വര്‍ദ്ധിക്കുന്നത്. 

ഏഴ് ശതമാനം പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. ഇത് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് 82.50 പൗണ്ടാണ് ചെലവ്. ഇത് ഒരു വ്യക്തിക്ക് 6 പൗണ്ട് വീതം വര്‍ദ്ധിച്ച് 88.50 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക. You need to apply before April 11 to avoid the price hike

കുട്ടികളുടെ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന് 4 പൗണ്ട് വര്‍ദ്ധിച്ച് 53.50 പൗണ്ടില്‍ നിന്നും 57.50 പൗണ്ടിലേക്കാണ് ഉയരുന്നത്. ഓണ്‍ലൈനിലെ അപേക്ഷിച്ച് ചെലവേറിയ പോസ്റ്റല്‍ ആപ്ലിക്കേഷന്‍, വിദേശത്ത് നിന്നും നടത്തുന്ന ആപ്ലിക്കേഷന്‍ എന്നിവയുടെയും ചെലവേറും. ഇതില്‍ മുതിര്‍ന്നവര്‍ക്ക് 93 പൗണ്ടെന്നത് 100 പൗണ്ടിലേക്കും, കുട്ടികളുടേത് 64 പൗണ്ടില്‍ നിന്നും 69 പൗണ്ടിലേക്കും ഉയരും. 

വര്‍ദ്ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഗവണ്‍മെന്റ് ലാഭമുണ്ടാക്കുന്നില്ലെന്ന് ഹോം ഓഫീസ് പറഞ്ഞു. ഫീസ് വര്‍ദ്ധനവിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിന്റെയും, മറ്റ് പ്രവര്‍ത്തന ചെലവുകളും മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹോം ഓഫീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒന്‍പത് ശതമാനമാണ് പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിച്ചത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.