CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 9 Minutes 1 Seconds Ago
Breaking Now

ബഹുഭാര്യത്വം ഉപേക്ഷിക്കണം, രണ്ട് കുട്ടികളില്‍ കൂടുതലാവരുത്; അസമിലെ ബംഗ്ലാദേശ് മുസ്ലീം കുടിയേറ്റക്കാരോട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് അസം

അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കാന്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ല.

2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് അസം. 34 ശതമാനമാണ് അസമിലെ മുസ്ലിം ജനസംഖ്യ. ബംഗാളി സംസാരിക്കുന്ന മുസ്ലിം വിഭാഗങ്ങള്‍, ബംഗാളി ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരായ മുസ്ലിം വിഭാഗങ്ങള്‍, അസമി സംസാരിക്കുന്ന പരമ്പരാഗത മുസ്ലീം വിഭാഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടതാണ് 34 ശതമാനം മുസ്ലിം ജനസംഖ്യ.

ഇവര്‍ക്കായി കൂടുതല്‍ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം.

കുട്ടികളെ സ്‌കൂളിലേക്കയക്കണമെന്നും പിതാവിന്റെ സ്വത്തവകാശം കുട്ടികള്‍ക്ക് നല്‍കണം. അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ മുസ്ലിം വിഭാഗക്കാരും തയ്യാറാവണം. എങ്കില്‍ മാത്രമെ അവരെ അസമി പൗരന്‍മാരായി അംഗീകരിക്കുവെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.