CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 40 Seconds Ago
Breaking Now

എന്‍ എച്ച് എസ് പ്രവര്‍ത്തനത്തിലെ താളപിഴകള്‍ സര്‍ക്കാരിന് തിരിച്ചടിയാകാന്‍ സാധ്യത ; ജനങ്ങളുടെ അഭിപ്രായത്തില്‍ എന്‍എച്ച്എസ് ' അത്ര പോരാ' ; നീണ്ട കാത്തിരിപ്പില്‍ രോഗികള്‍ക്ക് നിരാശ

സേവനത്തിന് വേണ്ടിവരുന്ന കാത്തിരിപ്പാണ് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുന്നത്.

ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ് രോഗികളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്. പൊതുജനങ്ങള്‍ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയിലാണ്.

ഇതുവരെയുള്ള എന്‍എച്ച്എസ് ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് കടുന്നുപോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. സേവനത്തിന് വേണ്ടിവരുന്ന കാത്തിരിപ്പാണ് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുന്നത്.

ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ 24 ശതമാനം പേര്‍ മാത്രമാണ് എന്‍എച്ച്എസില്‍ തൃപ്തി അറിയിച്ചത്. ബ്രിട്ടീഷ് സോഷ്യല്‍ അറ്റിറ്റിയൂഡ് ഗവേഷണത്തിലാണ് ഇതു കണ്ടെത്തിയത്. 

2010ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 70 ശതമാനം പേര്‍ എന്‍എച്ച്എസില്‍ തൃപ്തരായിരുന്നു. ഇത് 46 ശതമാനത്തിലേക്കും പിന്നീട് 24 ശതമാനത്തിലേക്കുമായി കുറഞ്ഞു.

എന്‍എച്ച്എസിനോടുള്ള വിരോധം സര്‍ക്കാരിനോടുള്ള വിരോധമായി മാറുമോ എന്നതാണ് ഇപ്പോഴുള്ള ചര്‍ച്ച. എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഫണ്ടുകള്‍ വകമാറ്റുന്നുണ്ടെങ്കിലും കാത്തിരിപ്പും ജീവനക്കാരുടെ കുറവും മാറ്റങ്ങളുണ്ടാക്കുന്നില്ല. നഴ്‌സുമാരുടെ കുറവ് നികത്തിയില്ലെങ്കില്‍ എന്‍എച്ച്എസ് പ്രവര്‍ത്തനം താറുമാറാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.