CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes Ago
Breaking Now

2024-ല്‍ ഭവനവിലയില്‍ വലിയ മുന്നേറ്റം ഉണ്ടാകില്ല! മാര്‍ച്ചില്‍ 0.3% വിലയിടിവ്; വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ചോദിച്ച് വാങ്ങി ഉപഭോക്താക്കള്‍; വാങ്ങാനെത്തുന്നവരില്‍ 16% പേരും ചോദിക്കുന്ന വിലയില്‍ വിലപേശലിന് തയ്യാറാകുന്നുവെന്ന് സൂപ്ല; ഉയര്‍ന്ന് മോര്‍ട്ട്‌ഗേജ് നിരക്ക് ഭവനവിപണിക്ക് പാര

മാര്‍ച്ചില്‍ തീരുമാനിച്ച വില്‍പ്പനകളില്‍ അഞ്ചില്‍ രണ്ടും ചോദിച്ച വിലയേക്കാള്‍ 5 ശതമാനമോ അതില്‍ കൂടുതലോ താഴ്ന്ന നിരക്കിലാണ്

2024-ല്‍ രാജ്യത്തെ ഭവനവില സ്തംഭനാവസ്ഥയില്‍ നിലനില്‍ക്കുമെന്ന് സൂപ്ല. വിപണിയിലെ ഈ അവസ്ഥ ഉപയോഗപ്പെടുത്തി വീട് വാങ്ങാനെത്തുന്നവര്‍ വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ആവശ്യപ്പെടുകയാണെന്നും വെബ്‌സൈറ്റ് വ്യക്തമാക്കി. രാജ്യത്തെ ഹൗസിംഗ് വിപണി ഈ വര്‍ഷം പുതിയ ഉണര്‍വ്വ് നേടുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ചാഞ്ചാട്ടം തുടരുന്നുവെന്ന സൂചന ശക്തമാകുന്നത്. 

ഈ മാസം ഭവനവിലയില്‍ വീഴ്ച രേഖപ്പെടുത്തിയതായി പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ വെളിപ്പെടുത്തുന്നു. മാര്‍ച്ച് വരെ 12 മാസങ്ങളില്‍ 0.3 ശതമാനം വിലയാണ് കുറഞ്ഞത്. ആറ് മാസം മുന്‍പത്തെ അപേക്ഷിച്ച് വിലകളില്‍ തിരിച്ചുവരവ് പ്രകടമാണെന്ന് സൂപ്ല പറയുന്നു. എന്നിരുന്നാലും 2024 രണ്ടാം പാദത്തിലും ഇത് താഴ്ന്ന നിലയില്‍ തുടരുമെന്നാണ് പ്രവചനം. More going on: Homes up for sale and the number of sales agreed have risen year on year

ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, വാങ്ങാനുള്ള ശേഷി കുറയുന്നതും ചേര്‍ന്നാണ് കുതിപ്പിന് കടിഞ്ഞാണിടുന്നത്. വിലയുടെ കാര്യത്തില്‍ നല്ലൊരു ശതമാനം ഉപഭോക്താക്കളും വിലപേശലിന് തയ്യാറാകുന്നുണ്ട്. വില്‍ക്കുന്നവരെ അപേക്ഷിച്ച് വിപണി ഇപ്പോഴും വാങ്ങുന്നവരുടേതായി തുടരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് സൂപ്ല പറയുന്നു. 

മാര്‍ച്ചില്‍ തീരുമാനിച്ച വില്‍പ്പനകളില്‍ അഞ്ചില്‍ രണ്ടും ചോദിച്ച വിലയേക്കാള്‍ 5 ശതമാനമോ അതില്‍ കൂടുതലോ താഴ്ന്ന നിരക്കിലാണ്. 2023-ന്റെ അവസാന മൂന്ന് മാസങ്ങളില്‍ നടന്ന വില്‍പ്പനകളില്‍ പകുതിയും ചോദിച്ച വിലയില്‍ താഴെയാണ് വില്‍പ്പന നടന്നത്. ചോദിക്കുന്ന വിലയേക്കാള്‍ 4 ശതമാനം കുറച്ച് വാങ്ങാന്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സാദിക്കുന്നുണ്ട്. ഇതുവഴി വിലയില്‍ 10,000 പൗണ്ടോ, അതിലേറെയോ ആണ് കുറവ് വരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.