CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 30 Seconds Ago
Breaking Now

ഒടുവില്‍ കുറ്റസമ്മതം നടത്തി ആസ്ട്രാസെനെക; തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വ്വമായ പ്രത്യാഘാതം നേരിടുന്നതായി യുകെ കോടതിയെ അറിയിച്ച് ഫാര്‍മ വമ്പന്‍; മരണം മുതല്‍ ഗുരുതര പരുക്കുകള്‍ക്ക് വരെ 100 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം തേടി 51 കേസുകള്‍

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച ഈ വാക്‌സിന്‍ ഇപ്പോള്‍ യുകെ ഉപയോഗിക്കുന്നില്ല

തങ്ങളുടെ കൊവിഡ് വാക്‌സിന്‍ മൂലം അപൂര്‍വ്വമായി പ്രത്യാഘാതം നേരിടുന്നതായി കോടതി രേഖകളില്‍ സമ്മതിച്ച് ആസ്ട്രാസെനെക. വാക്‌സിന്‍ മൂലം മരണം സംഭവിച്ചത് മുതല്‍ ഗുരുതരമായ പരുക്കുകള്‍ ഏറ്റതിന് വരെയായി 100 മില്ല്യണ്‍ പൗണ്ടിന്റെ 51 നഷ്ടപരിഹാര കേസുകള്‍ നേരിടുകയാണ് ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍. 

കേസ് കൊടുത്തവരുടെ അവകാശവാദങ്ങള്‍ക്കെതിരെ ആസ്ട്രാസെനെക വാദങ്ങള്‍ക്ക് തയ്യാറാകുന്നുണ്ടെങ്കിലും തങ്ങളുടെ കൊവിഡ് വാക്‌സിന്‍ മൂലം വളരെ അപൂര്‍വ്വമായ ത്രോംബോസിസ് അഥവാ രക്തം കട്ടപിടിക്കാനും, കുറഞ്ഞ ബ്ലഡ് പ്ലേറ്റ്‌ലെറ്റ് കൗണ്ടിലേക്കും നയിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നതായി ഫെബ്രുവരിയില്‍ കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നുവെന്ന് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. AstraZeneca's Covid vaccine can cause 'TTS in very rare cases': What is it?  | Mint

2021-ല്‍ ആസ്ട്രാസെനെക വാക്‌സിനെടുത്ത ചിലര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ നേരിടുകയും, ഇതുമൂലം ജോലിക്ക് പോകാന്‍ കഴിയാത്ത നിലയിലാകുകയും ചെയ്തിട്ടുണ്ട്. ഇവരാണ് ഫാര്‍മ കമ്പനിയ്‌ക്കെതിരെ കോടതിയില്‍ പോയിരിക്കുന്നത്. അതേസമയം 2021 ഏപ്രില്‍ മാസത്തില്‍ യുകെ മെഡിസിന്‍ റെഗുലേറ്ററായ എംഎച്ച്ആര്‍എ ആസ്ട്രാസെനെക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ മൂലം അപൂര്‍വ്വമായി ഈ രക്തം കട്ടപിടിക്കലിന് വഴിയൊരുക്കുന്നതായി ഔദ്യോഗിക രേഖഖയില്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഉത്പന്നത്തെ കുറിച്ചുള്ള ഈ വിവരം പൊതുവായി ലഭ്യമായിരുന്നുവെന്ന് ആസ്ട്രാസെനെക ചൂണ്ടിക്കാണിക്കുന്നു. 

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച ഈ വാക്‌സിന്‍ ഇപ്പോള്‍ യുകെ ഉപയോഗിക്കുന്നില്ല. പ്രതീക്ഷിച്ചത് പോലെ വാക്‌സിന്‍ സുരക്ഷിതമല്ലെന്നാണ് വാദിക്കുന്ന കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരുടെ വാദം. 12,000 പൗണ്ട് വരെയുള്ള യുകെ ഗവണ്‍മെന്റ് വാക്‌സിന്‍ നഷ്ടപരിഹാര സ്‌കീം പര്യാപ്തമല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.