CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 34 Seconds Ago
Breaking Now

ലാലേട്ടനോട് രണ്ട് കഥകള്‍ പറഞ്ഞു, രണ്ടും വര്‍ക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചര്‍ച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

ക്വീന്‍, ജന ഗണ മന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഈ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഡിജോ ജോസ് ചിത്രം പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ആ പ്രോജക്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഡിജോ ജോസ് ആന്റണി. മോഹന്‍ലാലിനോട് രണ്ട് കഥകള്‍ പറഞ്ഞുവെന്നും എന്നാല്‍ രണ്ടും അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നുമാണ് ഡിജോ പറയുന്നത്. എന്നാല്‍ മൂന്നാമതൊരു കഥ പറഞ്ഞിട്ടുണ്ടെന്നും, അതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ഡിജോ പറയുന്നു.

'ലാലേട്ടനോട് കഥ പറഞ്ഞു, പ്രൊജക്ട് ഉണ്ടാകും എന്നുള്ള റൂമറുകളില്‍ പകുതി സത്യമാണ്. ലാലേട്ടനുമായി ആഡ് ഫിലിംസ് ചെയ്തപ്പോള്‍ സംസാരിച്ചു. നല്ല കഥകളുണ്ടെങ്കില്‍ ചെയ്യാമെന്ന് അന്ന് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തോട് രണ്ട് കഥകള്‍ പറഞ്ഞു, രണ്ടും വര്‍ക്കായില്ല. ഷാരിസ് ആ സമയത്ത് ഉണ്ടായിരുന്നില്ല. ആ കഥകള്‍ രണ്ടും അദ്ദേഹത്തിന് വര്‍ക്കായില്ല.

പുള്ളി കഥ കേട്ടയുടനെ നോ പറയുന്ന ആളല്ല, ആ കഥയെപ്പറ്റി കൂടുതല്‍ ഡിസ്‌കസ് ചെയ്ത ശേഷമാണ് വര്‍ക്കാകുമോ ഇല്ലയോ എന്നുള്ള കണ്‍ക്ലൂഷനിലേക്കെത്തുന്നത്. മൂന്നാമത് ഞാനൊരു കഥ പറഞ്ഞു. അതില്‍ ഡിസ്‌കഷന്‍സ് നടക്കുന്നുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനായിട്ടില്ല. ബാക്കിയുള്ള വിവരങ്ങള്‍ വഴിയെ അറിയിക്കാം.' എന്നാണ് ഡിജോ ജോസ് പറയുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.