CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Minutes 48 Seconds Ago
Breaking Now

ഈസ്റ്റ് ലണ്ടനിലെ വടിവാള്‍ അക്രമത്തില്‍ 14 വയസ്സുകാരനെ വെട്ടിക്കൊന്ന കേസില്‍ 36-കാരനെതിരെ കൊലക്കുറ്റം ചുമത്തി; 22 മിനിറ്റ് നീണ്ട അക്രമത്തില്‍ പെട്ടതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ജീവന്‍ പൊലിഞ്ഞു; രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി വെട്ടേറ്റു

22 മിനിറ്റ് നീണ്ട് നിന്ന അതിക്രമങ്ങള്‍ക്കിടെയാണ് കൗമാരക്കാരന് ജീവന്‍ നഷ്ടമായത്

ഈസ്റ്റ് ലണ്ടനില്‍ വടിവാളുമായി അക്രമം കാണിച്ച പ്രതിയുടെ മുന്നില്‍ പെട്ട് 14 വയസ്സുകാരന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി. ഹൈനൗള്‍ട്ടില്‍ നടന്ന അക്രമ സംഭവങ്ങളിലാണ് ഡാനിയേല്‍ ആഞ്ചോറിന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 36-കാരന്‍ മാര്‍ക്കസ് ഔറേലിയോ ആര്‍ഡുനി മോണ്‍സോയ്ക്ക് എതിരെയാണ് കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്. 

22 മിനിറ്റ് നീണ്ട് നിന്ന അതിക്രമങ്ങള്‍ക്കിടെയാണ് കൗമാരക്കാരന് ജീവന്‍ നഷ്ടമായത്. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സഹായിക്കാന്‍ ഓടിയെത്തിയ രണ്ട് പൊതുജനങ്ങള്‍ക്കും, രണ്ട് പോലീസുകാര്‍ക്കുമാണ് വെട്ടേറ്റത്. രണ്ട് വധശ്രമക്കേസുകളും, ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനുള്ള രണ്ട് കേസുകള്‍, കവര്‍ച്ച, മൂര്‍ച്ചയേറിയ ആയുധം കൈവശം സൂക്ഷിക്കല്‍ എന്നിവയ്ക്കും മോണ്‍സോയ്ക്ക് എതിരെ കേസുകള്‍ ചുമത്തിയിട്ടുണ്ട്. The boy, pictured here on a family outing, had been leaving his home just before 7am when he was caught up in the horrifying ordeal

സ്പാനിഷ്, ബ്രസീലിയന്‍ പൗരത്വമുള്ള പ്രതിയെ ഇല്‍ഫോര്‍ഡിലുള്ള ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ ലെയിംഗ് ക്ലോസിലുള്ള മതിലില്‍ വാന്‍ ഇടിച്ചുകയറ്റിയ ശേഷമാണ് മോണ്‍സോ അക്രമം ആരംഭിച്ചത്. വാളുമായി ഇയാള്‍ രണ്ട് പേരെ അക്രമിച്ചു. ഇതിന് ശേഷമാണ് ഡാനിയേല്‍ കൊല്ലപ്പെടുന്നത്. തടയാനെത്തിയ രണ്ട് പോലീസുകാരെയും പ്രതി വെട്ടി. ഒരു വനിതാ പോലീസുകാരിയുടെ കൈ അറ്റനിലയിലാണ് 

പോലീസ് സ്ഥലത്തെത്തി പല തവണ ടേസര്‍ ചെയ്ത ശേഷമാണ് ഇയാളെ കീഴടക്കിയത്. തെരുവില്‍ ഇത്തരമൊരു അതിക്രമം നടന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.