CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 19 Seconds Ago
Breaking Now

സഹകരണ ബാങ്കിലെ നിക്ഷേപം മകളുടെ വിവാഹത്തിനായി തിരികെ ചോദിച്ചിട്ട് നല്‍കിയില്ല; ഗൃഹനാഥന്‍ ജീവനൊടുക്കി

നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് തോമസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അഞ്ചുലക്ഷം രൂപയാണ് തോമസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.

തോമസിന്റെ മകളുടെ വിവാഹാവശ്യത്തിനായി പണം തിരികെ ചോദിച്ചിട്ട് ബാങ്ക് അധികൃതര്‍ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് കനത്ത മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.