CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 9 Seconds Ago
Breaking Now

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ ദിവസം, തൊഴിലാളി ദിനത്തില്‍ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ഥതയുള്ള തൊഴിലാളി അച്ഛനാണ് എന്നും മക്കളൊക്കെ നല്ല നിലയിലായിട്ടും അദ്ദേഹം ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്കു പോകുന്നുണ്ടെന്നും വിഷ്ണു പറയുന്നു.

'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ഥതയുള്ള തൊഴിലാളി, എന്റെ അച്ഛന്‍. മക്കള്‍ക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകന്‍ ആണെങ്കില്‍ സൂപ്പര്‍ സ്റ്റാറും.. എന്നിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോകുന്നുണ്ട്. തൊഴിലാളി ദിനാശംസകള്‍' എന്നാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണു കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തുന്നുണ്ട്. വിനയ് ഫോര്‍ട്ട്, ജിസ് ജോയ് തുടങ്ങിയവരും വിഷ്ണുവിനെ പ്രശംസിച്ചെത്തി. മകന്‍ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തും ആയിട്ടും മാര്‍ക്കറ്റില്‍ ദിവസും ജോലിക്ക് പോകുന്ന അച്ഛന്‍ ഉണ്ണികൃഷ്ണനെ കുറിച്ച് വിഷ്ണു നേരത്തെയും സംസാരിച്ചിട്ടുണ്ട്.

എറണാകുളത്ത് ഒരു കടയില്‍ ജോലിക്ക് നില്‍ക്കുകയാണ് ഉണ്ണികൃഷ്ണന്‍. നിലവില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വിഷ്ണു. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ബിബിന്‍ ജോര്‍ജ് കൂട്ടുക്കെട്ടിലെ പുതിയ സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.