CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 3 Seconds Ago
Breaking Now

അര്‍ദ്ധനഗ്‌നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപോയ ചിത്രം ; വിശദീകരണവുമായി ബ്രിട്‌നി സ്പിയേഴ്‌സ്

കാമുകനുമായുള്ള വഴക്കിനെ തുടര്‍ന്ന് പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്‌സ് അര്‍ദ്ധനഗ്‌നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ടുകള്‍. ചെരുപ്പ് ഇടാതെ തലയണയും ബാങ്കറ്റും കൊണ്ട് ശരീരം മറച്ച് നില്‍ക്കുന്ന ബ്രിട്‌നിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

കാമുകന്‍ പോള്‍ റിച്ചാര്‍ഡുമായുള്ള വഴക്കിന് ശേഷം ബ്രിട്‌നി പുറത്തുവന്ന ചിത്രമാണ് ഇതെന്നും പാരാമെഡിക്കല്‍ സേവനം തേടി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രം വലിയ ചര്‍ച്ചയായതോടെ ബ്രിട്‌നി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഈ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ബ്രിട്‌നി പറയുന്നത്.

'ഇത് വ്യാജമാണ്. ഓരോ ദിവസം പിന്നിടും തോറും ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കുകയാണ്. സത്യം എല്ലായ്‌പ്പോഴും അപ്രിയമാണ്. നുണ പറയാന്‍ ആര്‍ക്കെങ്കിലും എന്നെ പഠിപ്പിക്കാന്‍ സാധിക്കുമോ? ആര്‍ത്തവകാലത്ത് നിയന്ത്രണം വിടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍.'

'കഴിഞ്ഞ ദിവസം എന്റെ കാലിന്റെ കുഴ തെറ്റി. അപ്പോഴാണ് പാരാമെഡിക്കല്‍ സര്‍വീസ് എന്റെ വാതില്‍ക്കല്‍ നിയമവിരുദ്ദമായി വന്നത്. എനിക്കതൊരു ബുദ്ധിമുട്ട് പോലെ തോന്നിയത്' എന്നാണ് ബ്രിട്‌നി സോഷ്യല്‍ മീഡിയയില്‍ വിശദീകരണമായി കുറിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.