തനിക്കെതിരെ വന്ന ഹേറ്റ് ക്യാംപെയ്‌നെ കുറിച്ച് അനശ്വര രാജന്‍. നേര് എന്ന ചിത്രത്തിന് ശേഷമാണ് തനിക്ക് ആളുകളുടെ മുന്നില്‍ കോണ്‍ഫിഡന്റ് ആയി നില്‍ക്കാന്‍ പറ്റിയത് എന്നാണ് അനശ്വര പറയുന്നത്.
'ആളുകളുടെ മുന്നില്‍ കോണ്‍ഫിഡന്റ് ആയി നില്‍ക്കാന്‍ പറ്റിയത് നേരിന് ശേഷമാണ്. എന്റെ കോണ്‍ഫിഡന്‍സിന് ഒക്കെ ഇത്തരത്തിലുള്ള കമന്റ് നന്നായിട്ട് ബാധിച്ചിട്ടുണ്ടായിരുന്നു. ആളുകള്‍ പറയുന്നതും, പിന്നെ അതും ഇതും എല്ലാം. എന്നോട് പേര്‍സണല്‍ ഹേറ്റ് ഉണ്ടാകുന്നത് ഓക്കെയാണ്. പക്ഷേ ആ പേഴ്‌സണല്‍ ഹേറ്റ് എന്റെ പടത്തിനെയും ബാധിക്കാന്‍ തുടങ്ങി. ആളുകള്‍ ഞാന്‍ അഭിനയിക്കുന്ന പടത്തിനും കൂടെ ക്രിട്ടിസൈസ് ചെയ്യാന്‍ തുടങ്ങി.
എനിക്ക് തോന്നുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു ഹേറ്റ് ഉണ്ടാകുന്നത്. പെട്ടെന്ന് കേറി നില്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും താഴെ വലിച്ചിടാന്‍ ഒരു തോന്നല്‍ ഉണ്ടാകും.
അവള്‍ ഓവറേറ്റഡ് ആണെന്ന് തോന്നുന്നതായിരിക്കും. ഒരു പാട്ടോ, സിനിമയോ കൊണ്ട് അവരെ ഇഷ്ടപ്പെടുത്തി കുറച്ച് കഴിഞ്ഞിട്ട് അവള്‍ ഓവറേറ്റഡ് തോന്നിയിട്ട് അവര്‍ തന്നെ താഴേക്ക് വലിച്ചു ഇടാന്‍ നോക്കും.
അതായിരിക്കാം, അല്ലെങ്കില്‍ ഷോര്‍ട്‌സ് ഇട്ടതിന്റെ പേരിലായിരിക്കും. മേജര്‍ ആയിട്ട് എനിക്ക് ഹേറ്റ് വരാനുള്ള കാരണം എന്റെ ഇന്റര്‍വ്യൂസ് ആണ്. എനിക്കിപ്പോള്‍ എന്റെ പഴയ ഇന്റര്‍വ്യൂ കണ്ടിരിക്കാന്‍ പറ്റില്ല. 17 വയസ്സുള്ളപ്പോഴാണ് ഞാന്‍ തണ്ണീര്‍മത്തന്‍ ചെയ്യുന്നത്. ഇന്റര്‍വ്യൂവിന് എതിരായിട്ട് ഒരുപാട് ഹേറ്റും ട്രോള്‍സുമൊക്കെ എനിക്ക് വന്നിട്ടുണ്ട്.' എന്നാണ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര രാജന്‍ പറഞ്ഞത്.
ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രമാണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.