CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes Ago
Breaking Now

ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

പാലസ്തീനിലെ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കുന്നവരെ ബഹിഷ്‌കരിക്കുന്ന ക്യാമ്പയിനില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് അമേരിക്കന്‍ ഫുഡ് ശൃംഖലയായ കെഎഫ്‌സി. മുസ്ലീം ഭൂരിപക്ഷമായ രാജ്യങ്ങളിലാണ് ബഹിഷ്‌കര ക്യാമ്പയിന് വന്‍ പിന്തുണയാണ് ലഭിച്ചത്.

ഇതിനെ തുടര്‍ന്ന് മലേഷ്യയില്‍ മാത്രം കെഎഫ്‌സിയുടെ 108 ഔട്ട്‌ലറ്റുകളാണ് അടച്ചുപൂട്ടിയത്. മലേഷ്യയില്‍ 600 ഔട്ട്‌ലെറ്റുകളാണ് കെഎഫ്‌സിക്കുള്ളത്. ഇവയില്‍ പലതും ഇപ്പോള്‍ പൂട്ടലിന്റെ വക്കലാണെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

മലേഷ്യയിലെ കെലന്തന്‍ സംസ്ഥാനത്തുള്ള ഔട്ട്‌ലെറ്റുകളാണ് ഏറെയും അടച്ചുപൂട്ടിയത്. ബഹിഷ്‌കരണത്തെ തുടര്‍ന്ന് കച്ചവടത്തില്‍ വന്‍തോതില്‍ ഇടിവാണുണ്ടായത്. വരുമാനത്തിലും വന്‍ തോതില്‍ കുറവുണ്ടായതിന് പിന്നാലെയാണ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരെ മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് പുനര്‍ വിന്യസിച്ചതായി കമ്പനി അധികൃതര്‍ വിശദീകരിച്ചു. ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് അമേരിക്ക നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ അഗോള ബ്രാന്‍ഡിനെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്.

 




കൂടുതല്‍വാര്‍ത്തകള്‍.