CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 54 Seconds Ago
Breaking Now

ഋഷി സുനാകിന്റെ ചങ്ക് തകര്‍ത്ത് ലോക്കല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ മേയര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പിടിച്ചുനില്‍ക്കുമെന്ന് കരുതിയ മേയര്‍ സ്ഥാനവും തെറിച്ചു; 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ലേബര്‍ തിരിച്ചുവരവ് ഇനി തടയാനാകില്ല!

14 വര്‍ഷം കൊണ്ട് സൃഷ്ടിക്കപ്പെട്ട വിഭാഗീയതയിലും, ദുരിതങ്ങളിലും വോട്ടര്‍മാര്‍ക്ക് മടുത്തെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കീര്‍ സ്റ്റാര്‍മര്‍

കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി ടോറികള്‍ക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ലോക്കല്‍ തെരഞ്ഞെടുപ്പിലെ വിജയങ്ങള്‍ക്കൊപ്പം പ്രാദേശിക മേയര്‍ മത്സര ഫലങ്ങളും. ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിച്ചപ്പോള്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് സ്ഥാനം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു ടോറികള്‍. 

എന്നാല്‍ 1508 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലേബറിന്റെ റിച്ചാര്‍ഡ് പാര്‍ക്കര്‍ വിജയിച്ച് കയറിയത് ഋഷി സുനാകിന് മറ്റൊരു തിരിച്ചടിയായി മാറി. ഇതോടെ മാസങ്ങള്‍ മാത്രം അകലെ നില്‍ക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി പൊട്ടിത്തകര്‍ന്ന പാര്‍ട്ടിയെ അണിനിരത്തേണ്ട ഗതികേടിലാണ് പ്രധാനമന്ത്രി. 

റീകൗണ്ടിന് ഒടുവില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയുടെ പരാജയം സ്ഥിരീകരിച്ചപ്പോള്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ലേബര്‍ ചിരിക്കുകയായിരു്‌നനു. ഇതോടെ ഇംഗ്ലണ്ടിലെ 11 മേയര്‍ തെരഞ്ഞെടുപ്പുകളില്‍ ടീസ് വാലിയില്‍ ബെന്‍ ഹൗചെനിലൂടെ ഏക വിജയം മാത്രം നേടി ടോറികള്‍ക്ക് ഒതുങ്ങേണ്ടി വന്നു. 

ലോക്കല്‍ അതോറിറ്റി തെരഞ്ഞെടുപ്പുകളില്‍ ഏതാണ്ട് 470 കൗണ്‍സിലര്‍മാരെയാണ് ടോറികള്‍ക്ക് നഷ്ടമായത്. 10 കൗണ്‍സിലുകളുടെ നിയന്ത്രണവും കൈവിട്ടു. ബ്ലാക്ക്പൂള്‍ സൗത്തിലെ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങി. നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി റിഫോം യുകെയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ടോറികള്‍. 

എന്നാല്‍ കനത്ത തിരിച്ചടിക്കിടയിലും നേതാവിനെ മാറ്റാനുള്ള ശ്രമത്തില്‍ നിന്നും ടോറി വിമതര്‍ പിന്‍വാങ്ങിയിട്ടുണ്ട്. സ്ട്രീറ്റിന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നിന്നും തോല്‍വി നേരിട്ടത് നിരാശാജനകമായെന്ന് സുനാക് പ്രതികരിച്ചു. 14 വര്‍ഷം കൊണ്ട് സൃഷ്ടിക്കപ്പെട്ട വിഭാഗീയതയിലും, ദുരിതങ്ങളിലും വോട്ടര്‍മാര്‍ക്ക് മടുത്തെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.