CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 26 Seconds Ago
Breaking Now

കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ യുവതിയുടെ ആരോഗ്യ നില ഗുരുതരം

വൈദ്യ സഹായമില്ലാതെ പ്രസവിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്നാണ് ഇപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്.

പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ യുവതിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വൈദ്യ സഹായമില്ലാതെ പ്രസവിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്നാണ് ഇപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്.

ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാന്‍ സാധിക്കില്ല എന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ വൈകും.

കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റിലടക്കം വിവരങ്ങള്‍ നോക്കിയിരുന്നെന്നും നേരത്തെ യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.