CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 56 Seconds Ago
Breaking Now

കാമുകനുമായി മകള്‍ വിവാഹിതയായി: കൈ കാലുകള്‍ കെട്ടിയിട്ട ശേഷം യുവാവിന്റെ മൂക്ക് മുറിച്ചെടുത്ത് മാതാപിതാക്കള്‍

യുവാവിന്റെ സഹോദരന്റെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

മകള്‍ പ്രണയിച്ചു വിവാഹിതയായതില്‍ രോക്ഷാകുലരായ മാതാപിതാക്കള്‍ മരുമകന്റെ മൂക്ക് മുറിച്ചെടുത്തു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചേളാരം എന്ന യുവാവിനാണ് ബന്ധുക്കളുടെ ആക്രമണം ഉണ്ടായത്. യുവാവിന്റെ സഹോദരന്റെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

മാര്‍ച്ച് മുപ്പതിനാണ് ചേളാരം തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാര്‍ച്ച് 30 ന് പൊലീസില്‍ പരാതി നല്‍കി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ കോടതിയില്‍ വിവാഹം കഴിച്ചതായി അറിയിച്ചു. ഇരുവരും പ്രായപൂര്‍ത്തിയായവരായതിനാല്‍ വിട്ടയക്കുകയും ചെയ്തു.

പിന്നീട് ചേളാരം ഭാര്യയോടൊപ്പം സഹോദരന്റെ വീടിന് സമീപം വാടകയ്ക്ക് താമസം തുടങ്ങി. വ്യാഴാഴ്ച യുവതിയുടെ കുടുംബം ചേളാരത്തെ ആക്രമിക്കുകയായിരുന്നു. കൈ കാലുകള്‍ കെട്ടിയിട്ട ശേഷം മൂക്ക് മുറിച്ചെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.