CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 22 Seconds Ago
Breaking Now

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; 25 കാരിയുടെ വിയോഗത്തില്‍ ഞെട്ടി യുകെ മലയാളി സമൂഹം

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്.

യുകെയിലെ ഡെര്‍ബിക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് മരണമടഞ്ഞത്. 

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതെന്നാണ് നിഗമനം.

എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ജോര്‍ജ് റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന

സഹോദരങ്ങള്‍ മെറീന ലിയോ, അലീന ജോര്‍ജ്

സഹോദി ഭര്‍ത്താവ് ലിയോ തോലത്ത്.

സംസ്‌കാരം പിന്നീട്‌




കൂടുതല്‍വാര്‍ത്തകള്‍.