CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Seconds Ago
Breaking Now

ബ്രിട്ടനിലെ ഭവനവില താഴില്ല! അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി വില 61,500 പൗണ്ട് വര്‍ദ്ധന നേരിടുമെന്ന് പ്രവചനം; 2028 അവസാനത്തോടെ ഭവന മൂല്യത്തില്‍ 21.6% വില വര്‍ദ്ധനവ് നേരിടുമെന്ന് മുന്നറിയിപ്പ്; വീട് വാങ്ങാനുള്ള തീരുമാനം വൈകിക്കണോ?

ഈ വര്‍ഷം ഭവന ഇടപാടുകളുടെ എണ്ണം 1.05 മില്ല്യണ്‍ എത്തിച്ചേരുമെന്നും സാവില്‍സ്

ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഇപ്പോള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇത് മൂലം പലരും വീട് വാങ്ങാനുള്ള തീരുമാനങ്ങള്‍ അല്‍പ്പം നീട്ടിവെയ്ക്കുന്നുണ്ട്. രാജ്യത്തെ ശരാശരി വീട് വിലകളും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. എന്നിരുന്നാലും മഹാമാരിക്ക് ശേഷമുള്ള കുതിപ്പില്‍ തെല്ലൊരു ആശ്വാസവും വന്നിട്ടുണ്ട്. 

ഈ ഘട്ടത്തിലാണ് സുപ്രധാനമായ ഒരു പ്രവചനം പുറത്തുവരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി ഭവനവിലയില്‍ 61,500 പൗണ്ട് വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഏജന്റ് സാവില്‍സിന്റെ പ്രവചനം. 2028 അവസാനത്തോടെ ബ്രിട്ടനിലെ ശരാശരി വീടിന്റെ മൂല്യം 21.6 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ഇവര്‍ കണക്കാക്കുന്നത്. Savills has issued its five year house price forecasts for mainstream properties in Britain

കഴിഞ്ഞ വര്‍ഷം നവംബറില്‍ 17.9% വര്‍ദ്ധന പ്രവചിച്ച ഇടത്താണ് എസ്റ്റേറ്റ് ഏജന്റ് നിരക്ക് പുതുക്കിയിരിക്കുന്നത്. വാര്‍ഷിക വര്‍ദ്ധന 2024 വര്‍ഷത്തില്‍ 2.5 ശതമാനം ഉയരുമെന്നും സാവില്‍സ് പ്രവചിക്കുന്നു. ഈ വര്‍ഷം 3 ശതമാനം ഭവനവില താഴുമെന്നാണ് ഇവര്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മോര്‍ട്ട്‌ഗേജ് കടമെടുപ്പിന്റെ ചെലവുകള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ട സാഹചര്യത്തില്‍ ഈ പ്രവചനം പുതുക്കുകയായിരുന്നു. Mortgage rates have been volatile in the past two years, data from Moneyfacts reveals

ഈ വര്‍ഷം ഭവന ഇടപാടുകളുടെ എണ്ണം 1.05 മില്ല്യണ്‍ എത്തിച്ചേരുമെന്നും സാവില്‍സ് പറയുന്നു. അതേസമയം കടമെടുപ്പ് ചെലവ്, രാഷ്ട്രീയ അനിശ്ചിതത്വം എന്നിങ്ങനെ ബാഹ്യമായ വിഷയങ്ങള്‍ മൂലം ഹൗസിംഗ് വിപണിയില്‍ ചാഞ്ചാട്ടം നേരിടുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. മോര്‍ട്ട്‌ഗേജ് ചെലവുകളില്‍ നിലവില്‍ സംഭവിച്ച ചെറിയ ഇടിവാണ് ഭവനവില ഉയരുന്നതിലേക്ക് സംഭാവന ചെയ്യുന്നതെന്നാണ് സാവില്‍സ് വിശദീകരണം.




കൂടുതല്‍വാര്‍ത്തകള്‍.