CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 5 Seconds Ago
Breaking Now

കൈകാലുകള്‍ കെട്ടിയിട്ടു, സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം.

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ മെഹര്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 നാണ് യുവതി അറസ്റ്റിലാവുന്നത്. 

ഭര്‍ത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. തന്നെ മദ്യപിച്ചെന്ന് ആരോപിച്ച് ഭാര്യ മെഹര്‍ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ശരീരഭാഗങ്ങളില്‍ പൊള്ളിക്കുകയായിരുന്നുവെന്ന് മനന്‍ സെയ്ദി നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഭര്‍ത്താവ് പൊലീസിന് നല്‍കിയിട്ടുണ്ട്. അതില്‍ മെഹര്‍ ജഹാന്‍ ഭര്‍ത്താവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും കാണാം. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ കത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി പറയുന്നു. ഐപിസി കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം മെഹര്‍ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. 




കൂടുതല്‍വാര്‍ത്തകള്‍.