CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 42 Seconds Ago
Breaking Now

മുസ്ലീം സമ്മര്‍ ഗ്രൂപ്പുകളുടെ വലയില്‍ വീഴുമോ സ്റ്റാര്‍മര്‍? 18 ഇന ആവശ്യം ഉന്നയിച്ച് മുസ്ലീം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നില്‍ തലകുനിക്കരുതെന്ന് ലേബര്‍ നേതാവിന് മുന്നറിയിപ്പ്; വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാത്തതിന് മാപ്പ് പറയണം, ശരിയത്ത് പെന്‍ഷന്‍ വേണം?

കീര്‍ സ്റ്റാര്‍മര്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഗ്രീന്‍ പാര്‍ട്ടിയോ, ലിബറല്‍ ഡെമോക്രാറ്റുകളോ ഈ വോട്ട് സന്തോഷത്തോടെ നേടുമെന്ന് മുസ്ലീം വോട്ട്‌

ബ്രിട്ടനില്‍ മുസ്ലീം വോട്ട് രാഷ്ട്രീയം വരുത്തിയ മാറ്റം ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നോട്ട് വെച്ച് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് സമ്മര്‍ദ തന്ത്രം ഒന്നുകൂടി ഊര്‍ജ്ജിതമാക്കാന്‍ മുസ്ലീം ഗ്രൂപ്പുകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധ്യതയുള്ള ലേബര്‍ പാര്‍ട്ടിയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ഈ വിഭാഗങ്ങള്‍. 

ഒരു മുസ്ലീം സമ്മര്‍ദ ഗ്രൂപ്പ് മുന്നോട്ട് വെച്ച 18 ഇന ആവശ്യത്തിന് മുന്നില്‍ കീഴടങ്ങരുതെന്നാണ് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദി മുസ്ലീം വോട്ടാണ് 18 ഉത്തരവുകള്‍ ഉള്‍പ്പെടുത്തിയ പട്ടിക ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ഓട്ടം സീസണില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കാതിരുന്നതിന് സ്റ്റാര്‍മര്‍ മാപ്പ് പറയണമെന്ന് വരെ ഈ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. The Muslim Vote has issued 18 demands to Sir Keir Starmer after he promised to win back the trust of voters alienated by his stance on the Middle East conflict

ഗാസയിലേക്കുള്ള വെള്ളവും, വൈദ്യുതിയും നിര്‍ത്തലാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന തരത്തില്‍ സ്റ്റാര്‍മര്‍ നടത്തിയ പ്രസ്താവനയിലൂടെ വംശഹത്യക്ക് പച്ചക്കൊടി കാണിക്കുകയാണ് ചെയ്തതെന്നും, ഇതില്‍ ഖേദപ്രകടനം വേണമെന്നും ഇവര്‍ പറയുന്നു. മുസ്ലീം കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രാര്‍ത്ഥിക്കാന്‍ അവകാശം നല്‍കണമെന്നും, തീവ്രവാദത്തിന് പുതിയ നിര്‍വചനം നല്‍കിയത് റദ്ദാക്കാനും, എല്ലാ തൊഴില്‍ സ്ഥലങ്ങളിലും ശരിയത്ത് പ്രകാരമുള്ള പെന്‍ഷന്‍ വേണമെന്നും ഗ്രൂപ്പ് ആവശ്യപ്പെടുന്നു. 

പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി പലസ്തീന്‍ അനുകൂല സ്ഥാനാര്‍ത്ഥികള്‍ക്കായി കൊടിപിടിക്കുകയാണ് ദി മുസ്ലീം വോട്ട്. കീര്‍ സ്റ്റാര്‍മര്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഗ്രീന്‍ പാര്‍ട്ടിയോ, ലിബറല്‍ ഡെമോക്രാറ്റുകളോ ഈ വോട്ട് സന്തോഷത്തോടെ നേടുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ലേബര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ആവശ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങരുതെന്ന് സീനിയര്‍ എംപിമാര്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.