CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 13 Seconds Ago
Breaking Now

സ്‌നേഹ സംഗീത രാവ് ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് ആഘോഷ രാവ് ; പാട്ടും നൃത്തവും ഒക്കെയായി വേദിയില്‍ നിറഞ്ഞാടി കലാകാരന്മാര്‍ ; ആവേശത്തോടെ സ്വീകരിച്ച് കാണികളും

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് മുഖ്യ സ്പോൺസേർസായ സ്‌നേഹ സംഗീത രാവ് ആഘോഷമാക്കി ബ്രിസ്‌റ്റോള്‍ മലയാളികള്‍. നിറഞ്ഞ ട്രിനിറ്റി അക്കാദമി ഹാളില്‍ ആവേശം തുളുമ്പുന്ന കാഴ്ചകളായിരുന്നു എങ്ങും. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കാനായി നടത്തിയ ഷോ വന്‍ വിജയമായി. 

മൂവായിരത്തോളം ഗാനങ്ങള്‍ എഴുതിയ പീറ്റര്‍ ചോനല്ലൂരിന്റെ ശ്രദ്ധേയമായ ഒരുപിടി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് അവതരിപ്പിച്ച ആദ്യ പരിപാടി ഏറെ ശ്രദ്ധേയമായി. 

പിന്നീട് സിനിമാ ഗാനങ്ങള്‍ വേദിയെ ആടിയുലച്ചു. ഓരോ ഗാനങ്ങളേയും ആവേശത്തോടെയാണ് കാണികള്‍ വരവേറ്റത്.

ഡാന്‍സും പാട്ടുമായി വേദി കാണികള്‍ക്കായി നല്‍കിയത് മികച്ച സംഗീത രാവാണ്.

മേഘ്‌നകുട്ടിയുടെ നിങ്ങള്‍ ഒക്കെയാണോ എന്ന ചോദ്യം ആവേശത്തോടെയാണ് കാണികള്‍ വരവേറ്റത്. കിളികൊഞ്ചലും പാട്ടിന്റെ മാധുര്യവും തന്നെയാണ് മേഘ്‌നകുട്ടിയെ ഇത്ര പ്രിയങ്കരിയാക്കിയത്.

മേഘ്‌നമോളുടെ മനോഹര ശബ്ദത്തില്‍ ഗാനങ്ങള്‍ വേദിയിലെത്തിയപ്പോള്‍ ഏവരും അത്ഭുതത്തോടെയും അഭിമാനത്തോടെയുമാണ് ഈ കൊച്ചുമിടുക്കിയെ നോക്കി കണ്ടത്.

പീറ്റർ ചേരാനെല്ലൂരിനൊപ്പം മികച്ച ഗാനങ്ങള്‍ കൊണ്ട്  വേദി കീഴടക്കി ക്രിസ്റ്റകലയും ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ലിബിന്‍ സ്‌കറിയയും വിവിധ ഭാഷകളിലെ ഗാനങ്ങളുമായി ചാർളി മുട്ടത്തും ഒപ്പം തന്നെയുണ്ടായിരന്നു.

ബ്രിസ്റ്റോളില്‍ നടന്ന രണ്ടു ഷോകള്‍ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യ ഷോയില്‍ വന്നവര്‍ തന്നെ രണ്ടാം ഷോയിലും കൂടി എത്തിയത് പരിപാടി ഹൃദയം കീഴടക്കിയതു കൊണ്ട് തന്നെയാണ്. മൂന്നു മണിക്കൂര്‍ നീണ്ട സംഗീത രാവ് ഏവരുടേയും ഹൃദയത്തിലാണ് സ്ഥാനം പിടിച്ചത്.

ഫാ പോള്‍ ഓലിക്കല്‍ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. ഭക്തിഗാനങ്ങള്‍ എഴുതി ശ്രദ്ധേയനായ പീറ്റര്‍ ചേരാനല്ലൂരും വേദിയെ കീഴടക്കാന്‍ മിടുക്കുള്ള മേഘ്‌ന കുട്ടിയേയും മറ്റ് ഗായകരേയും അദ്ദേഹം പ്രത്യേകം സ്വാഗതം ചെയ്തു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ക്ലമന്‍സ് നീലങ്കാവില്‍ സഹകരിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

കമ്മറ്റി അംഗങ്ങള്‍ക്കും സംഘാടകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും പ്രോത്സാഹനം നല്‍കിയ ഏവര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു, ബ്രിസ്‌റ്റോളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നിലുള്ള ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജിനെ ക്ലമന്‍സ് പ്രത്യേകം നന്ദി അറിയിച്ചു.

STSMCC ട്രസ്റ്റി സിജി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ 75 ഓളം വോളണ്ടിയേർസ് ഫുഡ് കൗണ്ടറുകൾക്കും പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ക്ലീനിങ്ങിനും നേതൃത്വം നൽകി.

എസ്ടിഎസ്എംസിസി ചര്‍ച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതായിരുന്നു പങ്കെടുത്ത ഓരോരുത്തരും വാങ്ങിയ ടിക്കറ്റുകള്‍. അതിനാല്‍ തന്നെ വലിയൊരു സംരഭത്തിന്റെ ഭാഗമായി കഴിഞ്ഞു ഇതിലെ ഓരോരുത്തരും.

ജൂണ്‍ 2ാം തിയതി വരെ യുകെയിലെമ്പാടുമുള്ള നിരവധി വേദികളില്‍ ഈ ഗ്രൂപ്പ് മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ആര്‍ക്കും മറക്കാനാകാത്ത ഷോയായിരിക്കും ഇനി വരാനിരിക്കുന്നത. ബ്രിസ്‌റ്റോളിന്റെ ഹൃദയം കീഴടക്കിയ മികച്ചൊരു ഗാന വിരുന്ന് ഒരുക്കിയ പീറ്റര്‍ ചേരാനല്ലൂരിനും ടീമിനും ഭാവുകങ്ങള്‍ നേരുന്നു. ഇനിയും ആസ്വാദകരുടെ ഹൃദയം കീഴടക്കാനുള്ള യാത്ര തുടരുകയാണ് സ്‌നേഹ സംഗീത രാവിന്റെ അംഗങ്ങള്‍...




കൂടുതല്‍വാര്‍ത്തകള്‍.