CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 53 Minutes 11 Seconds Ago
Breaking Now

മോഹന്‍ലാലുമായുള്ള ആദ്യത്തെ കോമ്പിനേഷന്‍ സീനിന് മുന്‍പ് ടെന്‍ഷനുണ്ടായിരുന്നു ; അനശ്വര

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'നേര്' എന്ന ചിത്രത്തിലെ തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. മോഹന്‍ലാലുമായുള്ള ആദ്യത്തെ കോമ്പിനേഷന്‍ സീനിന് മുന്‍പ് ടെന്‍ഷനുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ തന്റെ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ തന്റെ കൈയില്‍ നിന്ന് പോവുമെന്ന് ജീത്തു ജോസഫിനോട് പറഞ്ഞിരുന്നുവെന്നും അനശ്വര പറയുന്നു.

'ലാല്‍ സാറിന്റെയും എന്റെയും ആദ്യത്തെ കോമ്പിനേഷന്‍ സീന്‍ അതായിരുന്നു. അദ്ദേഹം ആദ്യമായി വന്ന് പരിചയപ്പെടുമ്പോള്‍ തന്നെ ഒരു ടെന്‍ഷനുണ്ട്. എങ്ങനെ ചെയ്യും എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. കാരണം എനിക്കൊരു വലിയ ഡയലോഗാണ് പറയാന്‍ ഉള്ളത്. ഈ ഡയലോഗ് മൊത്തം ഞാന്‍ ഇരുന്ന് പറയണം.

ലാല്‍ സാര്‍ എന്റെ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ എന്റെ കൈയില്‍ നിന്ന് പോവുമെന്ന് ഞാന്‍ ജീത്തു സാറോട് പറയുന്നുണ്ട്. നീ ചെയ്യ് ഒന്നും പേടിക്കേണ്ടായെന്ന് ജീത്തു സാര്‍ പറയുന്നുണ്ട്.

ലാല്‍ സാര്‍ വന്ന് എല്ലാരോടും നന്നായി സംസാരിക്കുന്നുണ്ട്. ഭയങ്കര ഫ്രീയായിട്ട് ഫ്രണ്ട്‌ലിയായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പക്ഷെ ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഞാന്‍ നല്ല ഫ്രീ ആയത് പോലെ തോന്നി. അതുവരെ അങ്ങനെ അല്ലായിരുന്നു.

എനിക്കൊരു പിടിത്തം ഉണ്ടായിരുന്നു. ആക്ഷന്‍ പറഞ്ഞതോടെ എന്റെ മുന്നിലുള്ളത് ലാല്‍ സാര്‍ ആണെന്നോ, വലിയൊരു നടന്‍ ആണെന്നോ എനിക്ക് ഫീല്‍ ചെയ്തില്ല. കാരണം ഞാന്‍ പൂര്‍ണമായി ആ കഥാപാത്രമായി തന്നെയാണ് അവിടെ നിന്നത്.'അനശ്വര പറയുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.