CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 3 Seconds Ago
Breaking Now

ഗോസിപ്പ് കോളങ്ങള്‍ക്ക് വേറെ ആളെ നോക്കണം; സ്വകാര്യ ജീവിതം ഇതിനുള്ളതല്ലെന്ന് ഇല്യാന

ഹീറോയ്‌ക്കൊപ്പം പ്രാധാന്യം നടിക്കും ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി

സ്വകാര്യ ജീവിതം വളരെ പവിത്രമായ ഒന്നായി കാണുന്ന വ്യക്തിയാണ് ഇലിയാന ഡിക്രൂസ്. പൊതുവെ സെലിബ്രിറ്റികളുടെ സ്വകാര്യത ആരും മാനിക്കാറില്ലെങ്കിലും ഇല്യാന ഇത് സുരക്ഷിതമായി സൂക്ഷിക്കുന്നു. ഗോസിപ്പ് കോളങ്ങളില്‍ വിളമ്പാനുള്ളതല്ല ഇതെന്ന് താരം വ്യക്തമാക്കുന്നു. പത്രങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാന്‍ ഒട്ടും താല്‍പര്യമില്ല, സ്വകാര്യത വളരെ പ്രധാനപ്പെട്ട കാര്യമാണ്, ഇല്യാന കൂട്ടിച്ചേര്‍ത്തു. 

ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ ക്‌നീബോണുമായി പ്രണയത്തിലാണ് ഇല്യാന ഇപ്പോള്‍. 15 വര്‍ഷക്കാലമായി ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡറിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന താരം ഇതേക്കുറിച്ച് തുറന്നുപറയാനും മടിക്കുന്നില്ല. ഇങ്ങനെ പറയുമ്പോഴാണ് മെഡിക്കല്‍ സഹായം തേടാത്ത ആളുകള്‍ക്ക് അതിന് പ്രചോദനം ലഭിക്കൂവെന്നാണ് ഇവരുടെ വിശ്വാസം. 

അജയ് ദേവ്ഗണ്‍ ചിത്രം റെയ്ഡിലാണ് ഇല്യാന ഒടുവിലായി അഭിനയിച്ചത്. നേരത്തെ ഹിറോയിന്‍ ആരെന്നത് വലിയ പ്രാധാന്യം നല്‍കാതിരുന്ന രീതി ഇപ്പോള്‍ മാറുകയാണെന്ന് ഇല്യാന സ്ഥിരീകരിക്കുന്നു. ഹീറോയ്‌ക്കൊപ്പം പ്രാധാന്യം നടിക്കും ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങള്‍ അഭിനയിച്ച നടിമാര്‍ തന്നെയാണ് ഈ മാറ്റത്തിനുള്ള വഴിയൊരുക്കിയതെന്നും ഇല്യാന വിശ്വസിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.