നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് നിത്യ മേനോന്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ താരത്തിന്റെ ചില ഫോട്ടോകള്‍ പുറത്തുവന്നു. ഈ ഫോട്ടോയില്‍ നിത്യ മേനോന് ഒരല്‍പ്പം തടി കൂടുതലായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ചിലര്‍ ഈ തടി ഒരല്‍പ്പം കൂടുതല്‍ അല്ലേ എന്ന ചോദ്യവുമായി നിത്യയുടെ അടുത്തെത്തി.
അവര്‍ക്ക് താരം നല്കിയ മറുപടി താന്‍ അതേക്കുറിച്ച് ആലോചിക്കാറില്ലെന്നാണ്. തടി കൂടുതലുണ്ട്. അതിനിപ്പോള്‍ എന്താ കുഴപ്പം. തടി കൂടുതലാണെന്ന കരുതി ഞാന്‍ ഭക്ഷണം ക്രമീകരിക്കുകയൊന്നും ചെയ്തിട്ടില്ലെന്നും താരം മറുപടി നല്കി.
പക്ഷെ, തന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന അടുത്ത ചിത്രത്തില്‍ മെലിഞ്ഞ ഒരു പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് അതുകൊണ്ട് തടി ഉടനെ കുറയ്ക്കണമെന്നും നിത്യ പറഞ്ഞു. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ വീട്ടിലിരിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ കൂടുതലായി ഭക്ഷണം കഴിക്കും. അതുകൊണ്ടാണ് തടി കൂടിയതെന്നും നിത്യ പറഞ്ഞു.