CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 26 Seconds Ago
Breaking Now

ഒ.ഐ.സി.സി യു.കെ കുടുംബസംഗമം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു, യു.ഡി.എഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവും നടത്തും

ഒ.ഐ.സി.സി യു.കെയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

കഴിഞ്ഞ ദിവസം സ്വാഗതസംഘം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മെയ് 11 ശനിയാഴ്ച്ച  നടത്തപ്പെടുന്ന കുടുംബ സംഗമത്തിനൊപ്പം,രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളും ഉള്‍പ്പെടുത്തുന്നതിനു യോഗം തീരുമാനിച്ചു.ലണ്ടന്‍ ഈസ്റ്റ്ഹാമിലുള്ള ന്യൂ ഹാം ടൗണ്‍ ഹാളിൽ  നടത്തപ്പെടുന്ന കുടുംബസംഗമത്തില്‍ ഏകദേശം അഞ്ഞൂറോളും പേരെയാണ് പ്രതീക്ഷിക്കുന്നത്.യു.കെയിലെ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള കലാസാംസ്ക്കാരിക സാമൂഹിക രംഗങ്ങളിലെ മലയാളി പ്രമുഖരും കുടുംബ സംഗമത്തിനെത്തും.ഒ.ഐ.സി.സി യു.കെയുടെ പന്ത്രണ്ട് റീജണുകളില്‍ നിന്നുള്ള പ്രധാന ഭാരവാഹികളും കുടുംബങ്ങളും പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ലണ്ടന്‍ റീജണിലെ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരുടെ കുടുംബങ്ങളുമാവും സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നത്. കോണ്‍ഗ്രസ് സംസ്ക്കാരമുള്ള ഒരു സംഘടന ആദ്യമായിട്ടാണ് യൂറോപ്പില്‍ ഇത്രയും ബൃഹത്തായ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ ടോണി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ തോമസ് കാക്കശ്ശേരി, കോര്‍ഡിനേറ്റര്‍ കുമാര്‍ സുരേന്ദ്രന്‍ ,ദേശീയ ഭാരവാഹികളായ ഗിരി മാധവന്‍ , തോമസ് പുളിക്കല്‍ , നിഹാസ് റാവുത്തര്‍ , ജെയ്സണ്‍ ജോര്‍ജ് സ്വാഗതസംഘത്തിലെ വിവിധ കമ്മറ്റികളുടെ ചുമതലയുള്ള അല്‍ സാഹിര്‍ , ബിജു കോശി, അബ്രാഹം വാഴൂര്‍ , വക്കം ജി സുരേഷ്കുമാര്‍ , മാര്‍ട്ടിന്‍ ചങ്ങനാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.   

 




കൂടുതല്‍വാര്‍ത്തകള്‍.