CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 52 Seconds Ago
Breaking Now

ദിവസക്കൂലിക്കാരുടെ മകന് എന്‍ഐടി പ്രവേശനം; പഠന ചെലവ് ഏറ്റെടുത്ത് ദില്ലി ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

എന്‍ഐടി പ്രവേശനം ലഭിച്ച 17-കാരന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുകയാണ് ഗോയല്‍ ചെയ്തത്.

ദിവസക്കൂലിക്കാരായ ദമ്പതികളുടെ 17-കാരനായ മകന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം ലഭിച്ചെങ്കിലും ഫീസ് അടയ്ക്കാന്‍ എന്ത് ചെയ്യുമെന്നറിയാതെ വിഷമത്തിലായിരുന്നു. ആ ആശങ്കയ്ക്ക് പരിഹാരവുമായി ഡല്‍ഹി ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജേഷ് ഗോയല്‍ മുന്നിട്ടിറങ്ങിയതോടെയാണ് കാര്യങ്ങള്‍ ഉഷാറായത്.  എന്‍ഐടി പ്രവേശനം ലഭിച്ച 17-കാരന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുകയാണ് ഗോയല്‍ ചെയ്തത്. ഡല്‍ഹി സര്‍ക്കാരിന്റെ സ്‌കീം അനുസരിച്ച് അമര്‍ജീത്ത് സൗജന്യ കോച്ചിംഗ് നേടിയിരുന്നു. ധരംപൂരിലെ ഇടുങ്ങിയ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് സ്വകാര്യ കോച്ചിംഗ് നേടുക അസാധ്യവുമായിരുന്നു.  ഇതോടെയാണ് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കോച്ചിംഗ് നടത്തിയത്. എന്‍ഐടി പ്രവേശനം സാധ്യമായതോടെ ഫീസ് എങ്ങിനെ അടയ്ക്കുമെന്ന ചോദ്യമാണ് അമര്‍ജീത്തിന് മുന്നില്‍ തടസ്സമായത്. 1 ലക്ഷം രൂപയെങ്കിലും പ്രതിവര്‍ഷം ചെലവ് വരും. ഐഎഎസുകാരനാകണമെന്നാണ് ഈ കൗമാരക്കാരന്‍ ആഗ്രഹിച്ചിരുന്നത്.  വിദ്യാഭ്യാസ ചെലവ് രാജേഷ് ഗോയല്‍ ഏറ്റെടുത്തതോടെ അമര്‍ജീത്തിന് ആ സ്വപ്‌നത്തിലേക്കുള്ള യാത്ര തുടരാം. 




കൂടുതല്‍വാര്‍ത്തകള്‍.