CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 13 Seconds Ago
Breaking Now

കശ്മീര്‍ ആപ്പിളുകളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം ; ബഹിഷ്‌കരിക്കുമെന്ന് കച്ചവടക്കാര്‍

കശ്മീരിലെ ജീവിതം ഇപ്പോഴും പഴയ രീതിയിലായിട്ടില്ല.

കശ്മീര്‍ താഴ്വരകളില്‍ നിന്ന് ജമ്മുവിലെ കച്ചവട കേന്ദ്രങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ആപ്പിളുകളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍. കറുത്ത മാര്‍ക്കര്‍ പേനയുപയോഗിച്ചാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. ഇന്ത്യ ഗോ ബാക്ക്, മേരേ ജാന്‍ ഇമ്രാന്‍ഖാന്‍, ഞങ്ങള്‍ക്ക് സ്വാതന്ത്രം വേണം എന്നീ മുദ്രാവാക്യങ്ങളാണ് പെട്ടിയിലെത്തിച്ച ആപ്പിളുകളില്‍ ഉണ്ടായിരുന്നത്. ഇംഗ്ലീഷിലും ഉറുദുവിലും എഴുതിയിരുന്നു. ഇത്തരം ആപ്പിളുകള്‍ ആള്‍ക്കാര്‍ വാങ്ങാന്‍ വിസമ്മതിച്ചതോടെ കച്ചവടക്കാരും പ്രതിസന്ധിയിലായി.

സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കശ്മീരില്‍ നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കത്വ മൊത്തവ്യാപാര കേന്ദ്ര പ്രസിഡന്റ് പറഞ്ഞു. വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും പാകിസ്താനും ഭീകരര്‍ക്കുമെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

കശ്മീരിലെ ജീവിതം ഇപ്പോഴും പഴയ രീതിയിലായിട്ടില്ല. കച്ചവട കേന്ദ്രങ്ങള്‍ ഭാഗീകമായേ തുറന്നിട്ടുള്ളൂ.ബസുകള്‍ ഓടി തുടങ്ങിയിട്ടില്ല. സ്‌കൂളുകള്‍ തുറന്നെങ്കിലും ഹാജര്‍ നിലവളരെ കുറവാണ്.




കൂടുതല്‍വാര്‍ത്തകള്‍.