CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 56 Minutes Ago
Breaking Now

ബ്രിട്ടന്‍ സാധാരണ നിലയിലേക്ക് മടങ്ങും, 2021 വേനല്‍ക്കാലത്ത്; അതും വാക്‌സിന്‍ വിജയിച്ചാല്‍; സത്യാവസ്ഥ വെളിപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി

ജനങ്ങള്‍ക്ക് വ്യാപകമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ അടുത്ത വര്‍ഷം ആദ്യ പാദമാകും

ബ്രിട്ടന്‍ എപ്പോഴാണ് സാധാരണ നിലയിലേക്ക് മടങ്ങുക? ആദ്യ ഘട്ട കൊറോണാവൈറസ് വ്യാപനം ഒരുവിധം പിടിച്ചുനിര്‍ത്തിയപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് വിചാരിച്ചെങ്കിലും യുവജനങ്ങള്‍ അനുവദിച്ച സ്വാതന്ത്ര്യം മുതലാക്കിയതോടെ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏത് നിമിഷം വേണമെങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന അവസ്ഥയാണ് ബ്രിട്ടനിലുള്ളത്. 

അങ്ങിനെയുള്ളപ്പോള്‍ സാധാരണ നിലയിലേക്ക് എപ്പോള്‍ മടങ്ങുമെന്ന ചോദ്യം ബ്രിട്ടന്റെ ഹെല്‍ത്ത് സെക്രട്ടറിയോട് ഉന്നയിച്ചാല്‍ മറുപടി അത്ര എളുപ്പമാകില്ല. പക്ഷെ മാറ്റ് ഹാന്‍കോക് സത്യം മറച്ചുവെച്ചില്ല. 2021-ലെ വേനല്‍ക്കാലമാണ് സാധാരണ നിലയിലേക്ക് മടങ്ങാനുള്ള സമയമായി ഹാന്‍കോക് പ്രവചിക്കുന്നത്. അതും അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എത്തുന്ന വാക്‌സിന്‍ വിജയകരമാകുകയും വേണം. 

'ജനങ്ങള്‍ക്ക് വ്യാപകമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ അടുത്ത വര്‍ഷം ആദ്യ പാദമാകും. എല്ലാം ശരിയായാല്‍... ക്രിസ്മസിന് മുന്‍പ് വാക്‌സിന്‍ എത്തിച്ചേരാന്‍ സാധ്യത ബാക്കി നില്‍ക്കുന്നുണ്ട്. പക്ഷെ അത് സംഭവിച്ചാലും ഏറ്റവും അപകട സാധ്യതയുള്ള വിഭാഗങ്ങള്‍ക്കാണ് വാക്‌സിന്‍ ആദ്യം നല്‍കുക', ഹാന്‍കോക് വ്യക്തമാക്കി. 

വാക്‌സിന്‍ വിജയകരമാകുന്ന അവസ്ഥ വന്നാല്‍ അടുത്ത വേനല്‍ക്കാലത്ത് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.