CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 20 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡില്‍ പാലാ സ്വദേശിയായ നഴ്‌സ് ആലിസ് എബ്രഹാം അന്തരിച്ചു ; മരണ വാര്‍ത്തയില്‍ ഞെട്ടി സഹപ്രവര്‍ത്തകര്‍

ആലിസ് എബ്രഹാമിന്റെ വിയോഗത്തില്‍ ഞെട്ടലിലാണ് യുകെ മലയാളി സമൂഹം.

ഓക്‌സ്‌ഫോര്‍ഡില്‍ മറ്റൊരു മലയാളി കൂടി അന്തരിച്ചു. പാല സ്വദേശിയായ ആലിസ് എബ്രഹാം എന്ന മലയാളി നഴ്‌സാണ് മരിച്ചത്. 57 വയസായിരുന്നു. അഞ്ചു വര്‍ഷത്തിലേറെയായി ഓക്‌സ്‌ഫോര്‍ഡില്‍ താമസിക്കുന്ന ആലിസ് എബ്രഹാമിന്റെ വിയോഗത്തില്‍ ഞെട്ടലിലാണ് യുകെ മലയാളി സമൂഹം.

ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്തു വന്ന ആലീസ് ഇന്നലെയാണ് താമസിച്ചിരുന്ന വീട്ടിലെ ടോയ്‌ലറ്റില്‍ ബോധരഹിതയായി വീണത്. രണ്ടു ദിവസമായി ശര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പോകാനിരിക്കേയാണ് മരിച്ചത്.

ഓക്‌സ്‌ഫോര്‍ഡില്‍ കൂട്ടുകാരിക്കൊപ്പം താമസിച്ചിരുന്ന ആലിസ് ടോയ്‌ലറ്റില്‍ കയറിയ ശേഷം തനിക്ക് ഡോര്‍ തുറക്കാനാകുന്നില്ലെന്ന് വിളിച്ചു പറഞ്ഞു. ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു.  ഡോര്‍ തുറക്കാന്‍ ശ്രമിച്ചിട്ടും പറ്റാതെ കൂട്ടുകാരി 999 ല്‍ വിളിച്ച് സഹായം തേടി.ഏറെ പരിശ്രമിച്ചിട്ടും ജീവന്‍ തിരിച്ചുപിടിക്കാനായില്ല.

ആലീസിന്റെ അച്ഛനും അമ്മയും തിരുവനന്തപുരത്തായിരുന്നു താമസം. മാതാപിതാക്കള്‍ മരിച്ച ശേഷം അവധിക്ക് പോയാല്‍ കൊച്ചിയിലാണ് ആലീസ് താമസിച്ചിരുന്നത്. ഭര്ത്താവ് അമേരിക്കയില്‍ ജോലി ചെയ്യുകയാണ്. ഒരു സഹോദരന്‍ അയര്‍ലന്‍ഡിലുള്ളത്. സഹോദരന്‍ വന്ന ശേഷം മറ്റ് നടപടികള്‍ ആലോചിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.