CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 45 Minutes 11 Seconds Ago
Breaking Now

ഇന്ത്യയിലെ സഹോദരങ്ങള്‍ക്കായി ഒരു കൈത്താങ്ങ്; രണ്ടാം വ്യാപനത്തില്‍ ജീവിതം തകര്‍ന്ന ജനങ്ങളെ സഹായിക്കാന്‍ MAUK 'ആര്‍ദ്രം' ഓണ്‍ലൈന്‍ മ്യൂസിക്കല്‍ ഷോ ജൂലൈ 4ന്

ഇന്ത്യയിലുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക്, വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, സഹായഹസ്തം നീട്ടിയ പാരമ്പര്യമുള്ള സംഘടനയാണ് MAUK. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിനും, ഉപജീവനത്തിനുമായി കോവിഡിന്റെ ഈ രണ്ടാം തരംഗത്തിനിടയില്‍ സഹായം നല്‍കി.ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നതില്‍ MAUK മുന്‍പന്തിയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിലെ പത്ത് വ്യത്യസ്ത COVID ദുരിതാശ്വാസ പദ്ധതികള്‍ക്കായി എം എ യുകെ 20,000 പൗണ്ട് ചെലവഴിച്ചു. ഓരോ ദിവസവും MAUKയെ തേടി സമാനമായ നിരവധി ആവശ്യങ്ങള്‍ ഒഴുകിയെത്തുകയാണ്. പ്രതീക്ഷ അര്‍പ്പിക്കുന്നവരെ നിരാശരാക്കാനാകില്ലെന്നതിനാല്‍ കൂടുതല്‍ സേവനങ്ങള്‍ക്ക് ഒരുങ്ങുകയാണ് അസോസിയേഷന്‍.

ഇതിന്റെ ഭാഗമായുള്ള ധനസമാഹരണത്തിനായി 2021 ജൂലൈ 04 ഞായറാഴ്ച MAUK ഒരു ഓണ്‍ലൈന്‍ മ്യൂസിക്കല്‍ ഷോ സംഘടിപ്പിക്കുകയാണ്. വിവിധ ഘട്ടങ്ങളില്‍ MAUK പ്രവര്‍ത്തനങ്ങളെ പിന്തുണച്ച  വ്യക്തികളും, ബിസിനസുകളും നന്ദി അറിയിക്കുന്നതിന് പുറമെ ഫ്രണ്ട്‌ലൈന്‍ ജീവനക്കാരുടെ നിസ്വാര്‍ത്ഥവും അഭിനന്ദനീയവുമായ പ്രവര്‍ത്തനങ്ങളെ ആദരിക്കാനുമാണ് ഈ പരിപാടി നടക്കുക.

'ആര്‍ദ്രം ദി റേയ്‌സ് ഓഫ് സോളസ്' എന്ന് പേരിട്ടിരിക്കുന്ന ഷോ യുകെയിലുടനീളമുള്ള വളര്‍ന്നുവരുന്ന യുവ പ്രതിഭകള്‍ അവതരിപ്പിക്കുന്ന രണ്ട് മണിക്കൂര്‍ സംഗീത വിരുന്നാണ്. 2011 മുതല്‍ MAUK ഓണം ആഘോഷങ്ങളില്‍ പങ്കെടുത്ത മലയാള പിന്നണി ഗായകരും, സംഗീതജ്ഞരും പരിപാടിയില്‍ പങ്കെടുക്കും.

കൂടാതെ, 2021 ജൂലൈ 03 ശനിയാഴ്ച, ന്യൂബറി പാര്‍ക്കിലെ ഫോര്‍ഡ് സ്‌പോര്‍ട്‌സ് & സോഷ്യല്‍ ക്ലബില്‍ 'ഫണ്‍ ഇന്‍ ദി പാര്‍ക്ക്' എന്ന പരിപാടിയും സംഘടിപ്പിക്കുന്നു. പതിയെ ആണെങ്കിലും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും, ഫണ്ട് സ്വരൂപിക്കാനുമാണ് ഈ പരിപാടി.

 

 




കൂടുതല്‍വാര്‍ത്തകള്‍.