CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 20 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റ് മലയാളി അങ്കമാലി സ്വദേശിയായ ജോബി തോമസിന്റെ പൊതുദര്‍ശനം ഇന്ന് ; സംസ്‌കാരം നാളെ

വൈകീട്ട് നാലു മണി മുതല്‍ രാത്രി 9 മണിവരെയാണ് പൊതു ദര്‍ശനം .

അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ അങ്കമാലി സ്വദേശി ജോബി തോമസിന് ഇന്ന് ബെല്‍ഫാസ്റ്റ് മലയാളികള്‍ അന്ത്യോമപചാരം അര്‍പ്പിക്കും. ബയേര്‍ഡ്‌സ് ഫ്യൂണറല്‍ ഹോമില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് നാലു മണി മുതല്‍ രാത്രി 9 മണിവരെയാണ് പൊതു ദര്‍ശനം . വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അടുത്തുള്ള പബ്ലിക്ക് പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്. ബയേര്‍ഡ്‌സ് ഫ്യൂണറല്‍ ഹോമിന് എതിരെയുള്ള കോര്‍ട്ട്,  അല്ലെങ്കില്‍ കാസില്‍മാള്‍ കാര്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. എത്തുന്നവരെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതാണ്

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Baird funeral home, 71 church street, Antrim

നാളെയാണ് സംസ്‌കാരം നടക്കുക. ജോബി തോമസിന്റെ മൃതദേഹം രാവിലെ ഏഴു മണിയോടെ വീട്ടിലെത്തിക്കും. ഒമ്പതു മണിക്കാണ് ഫ്യൂണറല്‍ സര്‍വീസ് ആരംഭിക്കുക. നാളെ ജോബിയുടെ വീട്ടിലെത്തുന്നവര്‍ അസ്ഡ, ലിഡില്‍ പാര്‍ക്കിങ് സ്ഥലങ്ങളാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ഉപയോഗിക്കേണ്ടത്. 

ജോബിയുടെ വീടിന്റെ വിലാസം

42 Ferrard Meadows ,Antrim

സെന്റ് ജോസഫ് ചര്‍ച്ചില്‍ രാവിലെ 10.30 ഓടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും 11 മണിയോടെ ഫ്യൂണറല്‍ മാസ് തുടങ്ങുകയും ചെയ്യും. ഫാ പോള്‍ മോര്‍ലിയും ഫാ ജെയിന്‍ മണ്ണത്തുക്കാരനും ഫാ ജോ പാഴേപ്പറമ്പിലും ചേര്‍ന്നാണ് കുര്‍ബാന നയിക്കുക. ശേഷം 12.30 മുതല്‍ ഒരു മണിവരെ ദേവാലയത്തില്‍ പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1.15 ഓടെ ബെല്‍മോണ്ട് സെമിത്തേരിയില്‍ അവസാന പ്രാര്‍ത്ഥനയും സംസ്‌കാരവും നടക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോബി തോമസ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമായിരുന്നു കാരണം.




കൂടുതല്‍വാര്‍ത്തകള്‍.