CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 29 Minutes 21 Seconds Ago
Breaking Now

ഭക്ഷണം കിട്ടാതെ ബ്രിട്ടന്‍! മൂന്നിലൊന്ന് ജനങ്ങള്‍ ക്രിസ്മസിനായി സാധനങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെ അവശ്യ ഭക്ഷണം പോലും വാങ്ങാന്‍ കഴിയാതെ ലക്ഷങ്ങള്‍; ആഘോഷ കാലത്ത് ലോറികള്‍ ഓടിക്കാന്‍ സൈന്യത്തെ ഇറക്കും

ഏതാനും ആഴ്ചകളായി ഉയരുന്ന ഗ്യാസ് വിലയും, എച്ച്ജിവി ഷോര്‍ട്ടേജും ബ്രിട്ടനില്‍ പ്രതിസന്ധി ഉയര്‍ത്തുകയാണ്

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലക്ഷക്കണക്കിന് പേര്‍ക്ക് അവശ്യ ഭക്ഷണങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തല്‍. യുകെയിലെ ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടുന്നത് തുടര്‍ന്നതോടെയാണ് ആറില്‍ ഒരാള്‍ക്ക് വീതം അവശ്യഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍ കഴിയാതെ പോയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നു. 

ബ്രിട്ടന്റെ സപ്ലൈ ചെയിന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് കാലത്തും എച്ച്ജിവികള്‍ ഓടിക്കാന്‍ സൈനികരെ രംഗത്തിറക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഷോപ്പിംഗ് നടത്തുന്ന മൂന്നില്‍ രണ്ട് പേരും ആഘോഷകാലത്തിന് മുന്‍പ് തന്നെ ഭക്ഷ്യ, പാനീയ ലഭ്യതക്കുറവ് നേരിട്ടേക്കാമെന്ന് ആശങ്ക അറിയിച്ചതായി ദി ഗ്രോസര്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കി. 

ഡിസംബര്‍ 25ന് മേശപ്പുറത്ത് ഡിന്നര്‍ എത്തിക്കാനായി ആയിരക്കണക്കിന് പേര്‍ ആശങ്കപ്പെട്ട് ക്രിസ്മസ് സ്ലോട്ടുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞു. മൂന്നിലൊരു ഷോപ്പര്‍ ഗ്രോസറികള്‍ സ്‌റ്റോക്ക് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഫെസ്റ്റിവല്‍ സ്ലോട്ട് തീയതികള്‍ വെയ്റ്റ്‌റോസ് പുറത്തുവിട്ട് ഉച്ചയോടെ 22,000 സ്ലോട്ടുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ആഴ്ചാവസാനം 112,000 സ്ലോട്ടും ബുക്കായി. ഒക്കാഡോ വേഗത കുറച്ചാണ് സ്ലോട്ടുകള്‍ റിലീസ് ചെയ്യുന്നത്. ബുക്ക് ചെയ്യാന്‍ സാധിക്കാത്തവരോട് ക്ഷമ ചോദിച്ച്, ഇവരോട് ഫാക് പേജില്‍ വിവരം നല്‍കാനും ആവശ്യപ്പെടുന്നു. 

ഏതാനും ആഴ്ചകളായി ഉയരുന്ന ഗ്യാസ് വിലയും, എച്ച്ജിവി ഷോര്‍ട്ടേജും ബ്രിട്ടനില്‍ പ്രതിസന്ധി ഉയര്‍ത്തുകയാണ്. പ്രതിസന്ധിയില്‍ അയവ് വരാത്ത സാഹചര്യത്തില്‍ ക്രിസ്മസ് കാലത്ത് ഭക്ഷ്യവിതരണം പ്രതിസന്ധിയിലാകാതെ നോക്കാന്‍ സൈനികര്‍ എച്ച്ജിവി ലോറികള്‍ തുടര്‍ന്നും ഓടിക്കാനാണ് സര്‍ക്കാര്‍ നീക്കം. 




കൂടുതല്‍വാര്‍ത്തകള്‍.