CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 42 Seconds Ago
Breaking Now

ജോലിയില്ലാതെ പോളിഷുക്കാർ യുകെയിലേക്ക് വരല്ലേ എന്ന് ഗവെന്മെന്റ് മുന്നറിയിപ്പ് നൽകുന്നു....

ശരിയായ തയ്യാറെടുപ്പുകൾ ഇല്ലാതെ യുകെയിലേക്ക് പോളണ്ടുക്കാർ വന്നാൽ ജീവിതം നരകതുല്യമാകും എന്ന് യുകെ ഗവെന്മെന്റ് പോളണ്ട് എംബസ്സിയും ചേർന്ന് ഉപദേശിക്കുന്നു.

ശരിയായ ജോലിയും താമസ സൗകര്യവും ഇല്ലാതെ യുകെയിൽ വന്നാൽ ജീവിതം നരകതുല്യമാകും എന്ന വസ്തുത യുകെ ഗവെന്മെന്റ് പോളണ്ട് എംബസ്സിയും ഒത്തു ചേർന്ന് വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകുന്നു. ശരിയായ തയ്യാറെടുപ്പുകൾ ഇല്ലാതെ വരുന്ന കുടിയേറ്റക്കാർ തെരുവുകളിൽ അഭയം പ്രാപിക്കേണ്ടി വരുമെന്ന കാര്യം അവരെ ബോധ്യപ്പെടുത്തണം എന്ന് യുകെയിലെ മന്ത്രിമാരും ആവശ്യപ്പെട്ടു.

പോളിഷ് ഭാഷയിൽ പിടിച്ചിരിക്കുന്ന വീഡിയോയിൽ ശരിയായ ജോലിയും വീടുമില്ലാതെ പുറം നാടുകളിൽ നിന്നും വരുന്നവരുടെ കഷ്ടപാടുകൾ ആണ് കാണിക്കുന്നത്. അടുത്ത കാലത്തെ കണക്കുകൾ അനുസരിച്ച് ലണ്ടൻ തെരുവുകളിൽ അന്തിയുറങ്ങുന്ന മൂന്നിൽ ഒരാൾ വീതം ഈസ്റ്റെൻ യൂറോപ്പിൽ നിന്നോ സെൻട്രൽ യൂറോപ്പിൽ നിന്നോ ആവുമ്പോൾ പത്തിൽ ഒരാൾ പോളണ്ടിൽ നിന്നുമാണ്. 

മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കൂടുതൽ മെച്ചപ്പെട്ട ജീവിതം കിട്ടുവാനായി ബ്രിട്ടനിൽ എത്തിപ്പെടുന്ന ജസിക്കിന്റെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. ഒരു ബിൽഡിംഗ് സൈറ്റിൽ ജോലി കിട്ടുന്ന ജസിക്ക് വീണു പുറം ഭാഗത്തിന് ക്ഷതം ഏൽക്കുന്നു. അതോടെ ജോലി ചെയ്യാൻ പറ്റാതെ വരുന്ന ജസിക്കിനു ജോലിയും താമസിച്ചു പോന്നിരുന്ന വീടും നഷ്ടമാകുന്നു. പിന്നീട് കാണിക്കുന്നത് ജസിക്കിനെ തെമ്മാടികൾ തല്ലുന്നതാണ്. വഴിയോരത്ത് കിടന്നു ഉറങ്ങുമ്പോൾ രണ്ടു തെരുവ് തെമ്മാടികൾ ചേർന്ന് ജസിക്കിന്റെ ദേഹത്തു തീ ഇടുകയും ജസിക്കിനു സാരമായ പൊള്ളൽ ഏൽക്കുകയും ചെയ്യുന്നു.

മറ്റൊരു കഥാപാത്രമായ ആൻഡ്‌സ്രെജ് എല്ലാ കൃത്യമായ കണക്കുക്കൂട്ടലുകളോടെയാണ് ബ്രിട്ടനിൽ എത്തുന്നത്. അയാൾ താൻ സ്വപ്നം കണ്ട ജീവിതം ലഭിച്ചു എന്ന് പറയുന്നതിനൊപ്പം എല്ലാവരുടെയും അവസ്ഥ ഇതല്ല എന്ന് പറയുന്നു. ചാരിറ്റി സംഘടനയായ ഹോംലെസ്സ് ലണ്ടനിൽ ഉള്ള പോളിഷ് എംബസ്സിയുടെയും വാർസോവിൽ ഉള്ള ബ്രിട്ടീഷ് എംബസ്സിയു ടെയും ഷായ സഹകരണങ്ങളോടെയാണ് ചിത്രം പിടിച്ചിരിക്കുന്നത്. ഇത് കാണുമ്പോൾ എങ്കിലും ആളുകൾക്ക് കാര്യങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിൽ ആണ് യുകെ ഗവെന്മെന്റ്.     

   




കൂടുതല്‍വാര്‍ത്തകള്‍.