CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Seconds Ago
Breaking Now

63 കാരനായ നടന്റെ സിനിമയിലേക്ക് നായികയായി ക്ഷണം, ഓഫര്‍ നിരസിച്ച് മീന

സീനിയര്‍ നടന്‍ രാമരാജന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിലേക്കുള്ള നായിക റോള്‍ നിരസിച്ച് നടി മീന. രാമരാജന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മീന ഈ ഓഫര്‍ നിരസിച്ചതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.

രാമരാജന്റെ ഏറ്റവും പുതിയ സിനിമയായ സാമനിയന്‍ എന്ന ചിത്രത്തിലേക്കാണ് മീനയെ നായികയായി ക്ഷണിച്ചത്. 12 വര്‍ഷത്തിന് ശേഷം രാമരാജന്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ 63 കാരനായ നടന്റെ ഒപ്പം അഭിനയിക്കാനില്ലെന്ന നിലപാടാണ് മീന സ്വീകരിച്ചത്.

ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മീനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടന്റെ പ്രായമാണോ നടിയുടെ പ്രശ്‌നമെന്ന് ചോദിച്ച ആരാധകര്‍ നടന്‍ രജിനികാന്താണ് ഇത്തരമൊരു ഓഫര്‍ തന്നിരുന്നതെങ്കില്‍ ഇതേ തീരുമാനം തന്നയാണോ എടുക്കുക എന്നും ചോദിച്ചു. എന്നാല്‍ വിവാദങ്ങളോട് മീന ഇതുവരയെും പ്രതികരിച്ചിട്ടില്ല.നിലവില്‍ റൗഡി ബേബി എന്ന തമിഴ് ചിത്രത്തിലാണ് മീന അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.