CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 40 Seconds Ago
Breaking Now

രോഗം പകരുമെന്ന് അറിഞ്ഞിട്ടും കൈക്കൂലി വാങ്ങി രക്തം കൊടുത്തു; ഫാര്‍മ കമ്പനികള്‍ കൊടുത്ത പണം വാങ്ങി എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് സമ്മാനിച്ചത് എച്ച്‌ഐവിയും, ഹെപ്പറൈറ്റിസ് സി'യും

1970-കളിലെയും, 80-കളിലെയും ഇന്‍ഫെക്ഷന്‍ ബ്ലഡ് അഴിമതിയില്‍ പെട്ട് ഏകദേശം 3000 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്

ഇന്‍ഫെക്ഷന്‍ ബാധിച്ച ബ്ലഡ് ഉത്പന്നങ്ങള്‍ ഉപയോഗിക്കാനായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് കണ്ടെത്തല്‍. ഇത് ഉപയോഗിച്ച രോഗികള്‍ക്ക് എച്ച്‌ഐവിയും, ഹെപ്പറ്റൈറ്റിസ് സി'യും ഉള്‍പ്പെടെ ബാധിക്കുകയായിരുന്നു. 1970, 80-കളിലാണ് ഗുരുതരമായ അഴിമതി അരങ്ങേറിയത്. 

യുഎസ് ഫാര്‍മ വമ്പന്‍മാരില്‍ നിന്നും ബ്ലഡ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് പണം നല്‍കുകയായിരുന്നുവെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട്. ഇത് ഉയര്‍ന്ന അപകടം നേരിടുന്ന സ്വീകര്‍ത്താക്കള്‍ക്ക് പ്ലാസ്മയ്ക്കായി നല്‍കുകയായിരുന്നു. NHS calls for Londoners to give blood this Christmas

ഹീമോഫീലിയ ബാധിച്ച ഏകദേശം 1250 ആളുകള്‍ക്ക് എച്ച്‌ഐവി പിടിപെട്ടപ്പോള്‍ മറ്റൊരു 5000 രോഗികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി'യാണ് പിടിപെട്ടത്. ഇവര്‍ക്ക് ബ്ലഡ് ക്ലോട്ട് ചെയ്യുന്ന ഫാക്ടര്‍ 8 മരുന്ന് നല്‍കിയതോടെയാണ് ഇത്. എന്നാല്‍ ഇതിനായി ഫാര്‍മ കമ്പനികള്‍ എന്‍എച്ച്എസിന് കൈക്കൂലി നല്‍കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 

ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിന് യുഎസില്‍ നിര്‍മ്മിച്ച ഫാക്ടര്‍ 8 വാങ്ങാനായി അക്കാലത്ത് 8500 പൗണ്ട് (ഇന്ന് ഏകദേശം 41,000 പൗണ്ട്) നല്‍കിയെന്നാണ് 1981 ജനുവരിയിലെ ഒരു കത്ത് വ്യക്തമാക്കുന്നത്. പണം ലഭിക്കാനായി ബയര്‍ & ബാക്സ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ നിര്‍മ്മിച്ച നാല് മില്ല്യണ്‍ യൂണിറ്റ് ഫാക്ടര്‍ 8 ഉത്പന്നങ്ങള്‍ വാങ്ങാനാണ് ഡോക്ടര്‍മാര്‍ തയ്യാറായതെന്ന് കത്ത് പറയുന്നു. 

1970-കളിലെയും, 80-കളിലെയും ഇന്‍ഫെക്ഷന്‍ ബ്ലഡ് അഴിമതിയില്‍ പെട്ട് ഏകദേശം 3000 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തമായാണ് ഇത് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.